എത്യോപ്യന്‍ അഗ്നിപര്‍വത സ്‌ഫോടനം: പൊടിപടലം ഡല്‍ഹിയുടെ ആകാശവിതാനത്തില്‍;വിമാനസര്‍വീസുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

എത്യോപ്യന്‍ അഗ്നിപര്‍വത സ്‌ഫോടനം: പൊടിപടലം ഡല്‍ഹിയുടെ ആകാശവിതാനത്തില്‍;വിമാനസര്‍വീസുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഏത്യോപ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെതുടര്‍ന്നുണ്ടായ പൊടിപടലം രാജ്യതലസ്ഥാനമായ ഡല്‍ഹിയല്‍ വരെയെത്തി. ഇതോടെ രാജ്യത്തെ വിമാന കമ്പനികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി. ഏത്യോപ്യയിലെ 12,000 വര്‍ഷത്തോളം പഴക്കമുള്ള ഹെയ്‌ലി ഗബ്ബി അഗ്‌നിപര്‍വതമാണ് പൊട്ടിയത്.

ചെങ്കടല്‍ കടന്ന് 130 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്ക് കുതിച്ച പുകപടലം തിങ്കളാഴ്ച്ച രാത്രി വൈകിയാണ് ഡല്‍ഹിക്കു മുകളിലുള്ള ആകാശവിതാനത്തിലെത്തിയത്. ഇന്നു വെകുന്നേരത്തോടെ മേഘം ഇന്ത്യന്‍ ആകാശത്ത് നിന്ന് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചാര മേഘങ്ങള്‍ ‘ചൈനയിലേക്ക് നീങ്ങുന്നുണ്ടെന്നും’ വൈകുന്നേരം 7:30 ഓടെ വടക്കേ ഇന്ത്യയില്‍ നിന്ന് മാറുമെന്നും ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലൂടെ കടന്നാണ് ഡല്‍ഹിയിലെത്തിയത്.്. ഇതോടെയാണ് വ്യോമഗതാഗതത്തിന് നിയന്ത്രണമു്്ണ്ടായത്.രാജസ്ഥാനു മുകളില്‍ രാത്രിയോടെ ചാരമേഘങ്ങള്‍ എത്തിയത്. തുര്‍ന്നു ചാരം ഡല്‍ഹിയിലേക്കു നീങ്ങുകയായിരുന്നു.

25,000 മുതല്‍ 45,000 അടി ഉയരത്തിലാണ് ചാരം പടര്‍ന്നത് ഇത്. ഹരിയാന, ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. മണിക്കൂറില്‍ 120 മുതല്‍ 130 കിലോ മീറ്റര്‍ വേഗത്തിലാണ് ചാരമേഘം നീങ്ങുന്നത്. ചാരം വ്യാപിച്ചതോടെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനം അഹമ്മദാബാദി ലേക്ക് വഴിതിരിച്ചുവിട്ടു.

ഇന്നലെ ജിദ്ദയില്‍ നിന്ന് കൊച്ചിയിലെ ത്തേണ്ട ആകാശ എയര്‍ വിമാനം, ഇന്‍ഡിഗോയുടെ ദുബായ് കൊച്ചി വിമാനം എന്നിവ റദ്ദാക്കി.ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുകളിലൂടെ ചാരം പടര്‍ന്നാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിയത് വ്യോമ ഗതാഗതം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു

അഗ്നിപര്‍വത സ്‌ഫോടനം നടന്നത് ജനവാസം ഇല്ലാത്ത മേഖല ആയതിനാല്‍ ആള്‍ നാശമില്ല. അഗ്‌നിപര്‍വതത്തിന്റെ കരിയും പുകയും കിലോമീറ്ററുകള്‍ ഉയരത്തിലും ദൂരത്തിലും പരന്നതോടെ വ്യോമഗതാഗതത്തെ ബാധിച്ചു.

Ethiopian volcano ash reaches Delhi, safety alert for airlines as flights hit

Share Email
Top