വെര്‍ജീനിയ: വെര്‍ജീനിയന്‍ സര്‍വകലാശാല കാമ്പസില്‍ മൂന്നു ഫു്ടബോള്‍ താരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവ്. ഫുടോബോള്‍ ടീം അംഗംകൂടിയായിരുന്ന ക്രിസ്റ്റഫര്‍ ഡാര്‍നെല്‍ ജോണ്‍സ് ജൂനിയറിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അഞ്ച് ദിവസത്തെ സാക്ഷി വിസ്താരത്തിന് ശേഷം ജഡ്ജി ചെറില്‍ ഹിഗ്ഗിന്‍സ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ജോണ്‍സ് കുറ്റം സമ്മതിച്ചു.
ഡെവിന്‍ ചാന്‍ഡലര്‍, ലാവല്‍ ഡേവിസ് ജൂനിയര്‍, ഡി’സീന്‍ പെറി എന്നിവരെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. മൂന്നു കൊലപാതകത്തിനും രണ്ടു പേരെ വെടിവെച്ചു പരിക്കേല്പിച്ചതിനും ഉള്‍പ്പെടെ അഞ്ച് ജീവപര്യന്തം തടവാണ് വിധിച്ചത്. വാഷിംഗ്ടണ്‍ ഡിസിയില്‍ പോയ് ഒരുമിച്ച് ഭക്ഷണം കഴിച്ച് തിരിച്ചു വരെവ കാമ്പസിനുളളില്‍ ബസില്‍ വെച്ചായിരുന്നു വെടിവെയപ്.
പ്രതിയെ പിടികൂടുന്നതുവരെ ഷാര്‍ലറ്റ്സ്വില്ലെ കാമ്പസ് 12 മണിക്കൂര്‍ അടച്ചിട്ടിരുന്നു. അറുപതു വയസിനു ശേഷം മാത്രമേ പ്രതിക്ക് പരോളിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. വെടിവയ്പ്പിന് മുമ്പ് നരകത്തില്‍ പോകും അല്ലെങ്കില്‍ 100-ലധികം വര്‍ഷം ജയിലില്‍ കിടക്കും എന്ന് അദ്ദേഹം ആളുകള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Ex-University of Virginia student gets five life sentences for deaths of 3 football players













