യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ബ്രസീലിലെ കെട്ടിടത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ബ്രസീലിലെ കെട്ടിടത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

ബ്രസീലിലെ ബെലമിൽ നടന്നുവരുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളിൽ ഒന്നിന് തീപിടിച്ചു. ഉടൻതന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

സമ്മേളനത്തിന്റെ നിശ്ചയിച്ച അവസാന ദിവസത്തിന് തലേന്ന്, വ്യാഴാഴ്ചയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പരിപാടിയുടെ ഭാഗമായ പവലിയനി’ലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ചതിനെത്തുടർന്ന് കെട്ടിടത്തിൽ നിന്ന് പുക ഉയരുകയും പരിഭ്രാന്തരായ പ്രതിനിധികൾ പുറത്തേക്ക് ഓടുകയും ചെയ്തു.

പല രാജ്യങ്ങളിലെ മന്ത്രിമാർ ഫോസിൽ ഇന്ധനങ്ങൾ, കാലാവസ്ഥാ ധനസഹായം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സംഭവം. യുഎൻ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന ഉപകരണങ്ങളുമായി ഉടൻ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തീ അണയ്ക്കുന്നതിനായി അഗ്നിശമനസേനയും എത്തിയിരുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.


Share Email
LATEST
More Articles
Top