ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘമെത്തി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘമെത്തി

പത്തനംതിട്ട: വന്‍ തോതില്‍ ഭക്തജന തിരക്ക് അനുഭവപ്പെടുന്ന ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ഉള്‍പ്പെടെ കൂടുതല്‍ സേന എത്തുന്നു. എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരില്‍ നിന്നുള്ള സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള അടുത്ത സംഘം  ഇന്ന് വൈകുന്നേരത്തോടെ എത്തും.

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ 70,000 പേരേയും സ്പോട്ട് ബുക്കിങ്ങിലൂടെ 20,000 പേരേയും ഉള്‍പ്പടെ പരമാവധി 90,000 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക.  കൂടുതല്‍ കേന്ദ്രസേന വൈകാതെ എത്തുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി സുരക്ഷയ്ക്കായി 3500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ വലിയ തിരക്ക് കണക്കി ലെടുത്ത്  ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ ഏഴു സ്‌പോട്ട് ബുക്കിംഗ്  ബൂത്തുകള്‍ അധികമായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

First NDRF team arrives to control crowd at Sabarimala

Share Email
LATEST
More Articles
Top