ഫൊക്കാന മിഡ്ടേം ജനറല്‍ ബോഡി മീറ്റിംഗ് മാതൃകാപരം: സംഘടനയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ നിലപാടെന്നു ഭാരവാഹികള്‍

ഫൊക്കാന മിഡ്ടേം ജനറല്‍ ബോഡി മീറ്റിംഗ് മാതൃകാപരം: സംഘടനയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ നിലപാടെന്നു ഭാരവാഹികള്‍
Share Email

ഫൊക്കാനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡി മീറ്റിംഗ് മാതൃകാപരമായിരുന്നതായി വിലയിരുത്തല്‍. വ്യക്തമായ കാഴ്ചപ്പാടോടും സമയ ക്ലിപ്തതയോടും നടത്തിയ മീറ്റിംഗ് അനാവശ്യ ചര്‍ച്ചകളും , വാക്കുതര്‍ക്കങ്ങളുമൊന്നുമില്ലാതെ അച്ചടക്കത്തോടെയാണ് നടന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം.

പ്രസിഡന്റ് സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും, ട്രഷര്‍ ജോയി ചക്കപ്പന്‍ , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ് എന്നിവര്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ പറ്റി വിശദമായി സംസാരിച്ചു. ഒരു വര്‍ഷത്തെ ഫൊക്കാനയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടിയും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് മിഡ് ടെം ജനറല്‍ ബോഡി വിളിച്ചതെന്ന് പ്രസിഡന്റ് സജിമോന്‍ അറിയിച്ചു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ പോകുന്നു. ഞങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് നിങ്ങളാണ്. അതിനുവേണ്ടിയാണ് ജനറല്‍ ബോഡി നമ്മളിവിടെ കുടിയിരിക്കുന്നത് എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ് അഭിപ്രായപ്പെട്ടു .ഫൊക്കാനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏവരെയും അതിശയിപ്പിക്കുന്നതാണ് .’ഫൊക്കാനയുടെ മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാര്‍ഡ് എന്നീ രണ്ട് കാര്‍ഡുകളും സംഘടനയുടെ മുഖച്ഛായ മാറ്റിമറിച്ച ഒരു കാര്യമാണ്.

ഫൊക്കാനയുടെ പ്രവര്‍ത്തന ശൈലിയിലും അതിലൂടെ മാറ്റം വന്നു. ഓരോ മെഡിക്കല്‍ കാര്‍ഡിലൂടെയും 10000 മുതല്‍ 75000 രൂപ രൂപ വീതം ഡിസ്‌കൗണ്ട് കിട്ടിയത് ഞങ്ങളെ വിളിച്ച് സന്തോഷം അറിയിക്കാറുണ്ട് , കേരള സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നിങ്ങളെ ഞങ്ങള്‍ എത്ര പ്രശംസിച്ചാലും മതിവരില്ല എന്ന് പറഞ്ഞു അഭിനന്ദിക്കുബോള്‍ നമ്മുടെ കമ്മിറ്റിക്ക് അഭിമാനമുണ്ട്.സജിമോന്‍ ആന്റണിയിലൂടെ ഫൊക്കാനയ്‌ക്കൊരു ഫുള്‍ ടൈം പ്രസിഡന്റിനെ കിട്ടി., ഏത് സമയത്ത് വിളിച്ചാലും അവൈലബിനോടൊപ്പം വിഷനോടും മിഷനോടെയും കൂടി പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

മെഡിക്കല്‍ കാര്‍ഡും പ്രിവിലേജ് കാര്‍ഡുമൊക്കെ ഇഷ്യൂ ചെയ്യുന്നതിന് കഴിഞ്ഞ ആഴ്ചകളില്‍ മണിക്കൂര്‍ ട്രാവല്‍ ചെയ്തിട്ട് മീറ്റിംഗ് നടത്തി ഏകദേശം 150 ഓളം കാര്‍ഡുകള്‍ കൊടുത്തു. ഒരു ആവറേജ് എടുത്ത് കഴിഞ്ഞാല്‍ 4000-ത്തിനും 5000-ത്തിനും ഇടയ്ക്ക് കാര്‍ഡുകള്‍ നമ്മുടെ കേരള കമ്മ്യൂണിറ്റിയിലെ എത്തിക്കാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞു എന്ന് സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ .അഭിപ്രയപെട്ടു.

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനങ്ങളോട് സംവദിക്കാനും ജനങ്ങളുടെ കാര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും അതുപോലെ മലയാളികള്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ കണ്ടുപിടിച്ച് അതില്‍ പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു ടീമാണ് ഇവിടെയുള്ളത്. ഫൊക്കാനയുടെ യൂത്ത് ക്ലബ്ബ് ഏകദേശം 100 ഓളം മെമ്പേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് രൂപീകരിച്ചിരിക്കുന്നത്. ഫൊക്കാനയുടെ രൂപം മാറി, ഭാവം മാറി. അത് കൂടുതല്‍ മാറണം.

ചെറുപ്പക്കാരെ വളര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ് എന്നുള്ള ഒരു കണ്‍സെപ്‌റ്റോടുകൂടി തന്നെയാണ് ഈ ഈ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നത്. ഏകദേശം 250-ല്‍ അധികം മെമ്പേഴ്‌സുള്ള ഒരു വിമന്‍സ് ഫോറം ഈ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫൊക്കാനയുടെ റീജിയണല്‍ ഇനോഗുറേഷന്‍ എല്ലാ റീജിയണിലും ഒന്നിനൊന്ന് മെച്ചമായി നടന്നു. ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങി എല്ലാ റീജിയണല്‍ ഇനോഗുറേഷനുകളും 500-ഉം 600-ഉം പേരുള്ള ഫൊക്കാനയുടെ ഒരു മിനി കണ്‍വെന്‍ഷന്‍ തന്നെ ആയിരുന്നു . റീജണല്‍ കണ്വെന്‍ഷനുകളുടെ തുടക്കമായി ന്യൂ യോര്‍ക്ക് (അപ്പ്‌സ്റ്റേറ്റ് ) റീജണല്‍ കണ്‍വെന്‍ഷനും വിജയം ആയിരുന്നതായി യോഗം വിയിരുത്തി.

ചരിത്രത്തില്‍ ആദ്യമായി ഫൊക്കാനക്ക് സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങുവാന്‍ സാധിച്ചു. ആ സ്‌പോര്‍ട്‌സ് ക്ലബ്ബ് ന്യൂയോര്‍ക്കില്‍ ഒരു ടൂര്‍ണമെന്റ് നടത്തി. ചിക്കാഗോയില്‍ മറ്റൊന്ന് നടത്തുന്നു. അങ്ങനെ ഇന്ന് ഫൊക്കാന യുവാക്കളുടെ കൈകളില്‍ എത്തിയിരിക്കുന്നു.
ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ചരിത്രം സൃഷ്ടിച്ചു. ഒരു പ്രവാസി സംഘടനയില്‍ നടത്തിയിട്ടില്ലാത്ത കണ്‍വെന്‍ഷനാണ് നമ്മള്‍ നടത്തിയത്. ഇവിടെ ഇരുന്നുകൊണ്ട് മാനേജ് ചെയ്ത് അവിടെ ആയിരത്തിലധികം പേരെ വരുത്താമെങ്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന നമുക്കെന്തുകൊണ്ട് കല്‍ഹാരി കണ്‍വെന്‍ഷനില്‍ 5000 പേരെ വരുത്തിക്കൂടാ . ഞങ്ങളുടെ എയിം അതാണ്.

കേരള കണ്‍വെന്‍ഷന്‍ ഞങ്ങള്‍ക്ക് ഒരു പ്രചോദനമായിരുന്നു. കാരണം കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പ്രവാസി സംഘടന നടത്തിയിട്ടില്ലാത്ത മൂന്ന് ദിവസത്തെ കണ്‍വെന്‍ഷനാണ് അവിടെ നടന്നത്. അവിടുത്തെ സാഹിത്യ സമ്മേളനം, മീഡിയ സെമിനാര്‍, വിമന്‍സ് ഫോറം സെമിനാര്‍, ഭാഷക്ക് ഒരു ഡോളര്‍ , ബിസിനെസ്സ് സെമിനാര്‍, സിം കേരളാ സിം, ലൈഫ് ആന്‍ഡ് ലിമ്പുമായി സഹകരിച്ചു 44 പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കി അങ്ങനെ ഓരോന്നോരോന്ന് എടുത്തു കഴിഞ്ഞാല്‍ കേരളത്തിലെ പത്രങ്ങള്‍ മൊത്തം എഴുതിയ ഒരു കേരള കണ്‍വെന്‍ഷനായിരുന്നു നമ്മള്‍ ഒരുക്കിയത്.ഫൊക്കാനയുടെ പ്രവര്‍ത്തനം ഒരു വര്‍ഷം ഇത്രയും ഭംഗിയായി കൊണ്ടുപോകാന്‍ നമുക്ക് പ്രചോദനമായി ലീഡര്‍ഷിപ്പ് തന്ന പ്രസിഡന്റ് സജിമോനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ‘ ശ്രീകുമാര്‍ ഉണ്ണിത്താന്‍ വിശദീകരിച്ചു.

ഫൊക്കാനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലുള്ളവര്‍ക്ക് ലഭിക്കുന്ന വരുമാനം പൂജ്യമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെയും നാഷണല്‍ കമ്മിറ്റിയിലെയും ട്രസ്റ്റി ബോര്‍ഡിലെയും അംഗങ്ങള്‍ക്കും മുന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫൊക്കാനയിലെ 850 ഡെലിഗേറ്റ്‌സിന്റെയും പേര് തനിക്കാരോടും ചോദിക്കാതെ അറിയാമെന്നും അദ്ദേഹം അഭിമാനത്തോടെ സൂചിപ്പിച്ചു.

ഫൊക്കാനയോടുള്ള സ്‌നേഹംകൊണ്ട് 2013-ല്‍ ഒരു സാധാരണ പ്രവര്‍ത്തകനായി തുടക്കം കുറിക്കുകയും 2016-ല്‍ ഒരു നാഷണല്‍ കമ്മിറ്റി അംഗവും 2018-ല്‍ ട്രഷററും 2020-ല്‍ സെക്രട്ടറിയുമായി.ഫൊക്കാനയുടെ എല്ലാ ബോഡിയിലും ഒരു സാന്നിധ്യം അറിയിച്ച് പ്രവര്‍ത്തിച്ച് മനസ്സിലായതിനുശേഷം പ്രസിഡന്റായതാണ് തന്റെ നേട്ടമെന്ന് അദ്ദേഹം വിലയിരുത്തി. 2012 തൊട്ട് 2025 വരെ സാധാരണ ഒരു ജനറല്‍ ബോഡിയോ മിഡ് ടേം ജനറല്‍ ബോഡിയോ വിളിച്ചാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍പോലും എല്ലാവരും എത്തിയിരുന്നില്ല

. ആ സ്ഥാനത്താണ് ഇന്ന് 200 -ല്‍ അധികം ആളുകള്‍ എത്തിച്ചേര്‍ന്നതെന്ന് സജിമോന്‍ ആന്റണി പറഞ്ഞു. കാനഡയില്‍ നിന്നും ചിക്കാഗോയില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുമെല്ലാം ആളുകള്‍ എത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും സംഘടനയോടുള്ള സ്‌നേഹംകൊണ്ട് എത്തിച്ചേര്‍ന്നു. തന്റെ കമ്മിറ്റിയോട് പലരും റിപ്പീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അതില്‍ താല്പര്യമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

1983ല്‍ തുടങ്ങിയ സംഘടന ഇന്ന് 42 വര്‍ഷം പിന്നിടുമ്പോള്‍ ഭാഷയ്‌ക്കൊരു ഡോളര്‍ പോലെയുള്ള നല്ല പ്രൊജക്ടും ഒരു വാശിയേറിയ ഇലക്ഷനും പിന്നെ ഒരു വാശി കുറഞ്ഞ കേസും പിന്നെ കുറച്ചുനാള്‍ കേസ് ഇല്ലാതിരിക്കുകയും ഒരു കണ്‍വെന്‍ഷനും 75 പേര് വെച്ച് നടത്തിയ കണ്‍വെന്‍ഷനില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. 75 പേരായിരുന്നു ഉദ്ഘാടന ദിവസം കണ്‍വന്‍ഷനില്‍ ഉണ്ടായിരുന്നത്. ആ ചരിത്രവും ഞാന്‍ കണ്ടതാണ്. പ്രവര്‍ത്തനങ്ങളുടെ ഒരു ഘോഷയാത്രയായിട്ടാണ് ഇന്ന് ഫൊക്കാന പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിനകത്ത് എ ടീമോ ബി ടീമോ അങ്ങനെയൊന്നുമില്ല, ജയിച്ച ടീമോ തോറ്റ ടീമോ ഒന്നുമില്ല.

ഇനി നമുക്ക് 10 മാസമുണ്ട്. ആ 10 മാസങ്ങളിലേക്ക് നിങ്ങള്‍ പ്രവര്‍ത്തിക്കൂ. ഫൊക്കാന എന്ത് ചെയ്തു എന്നുചോദിച്ചാല്‍ ഫിസിക്കലി മെറ്റീരിയലി കാണിക്കാന്‍ കാശ് തിരിച്ച് ഇങ്ങോട്ട് കിട്ടുന്ന മെഡിക്കല്‍ കാര്‍ഡും പ്രിവിലേജ് കാര്‍ഡും ഉണ്ട്. എന്തുകൊണ്ട് നമുക്കൊരു പതിനായിരം കുടുംബങ്ങളില്‍ ഈ കാര്‍ഡുകള്‍ എത്തിച്ചുകൂടാ? ഇതൊന്നും വെറുതെ ഉണ്ടാകുന്നതല്ല.ഞാനും എന്റെ കമ്മിറ്റിയും ചോരയും നീരുമൊഴുക്കിയാണ് അത് സാധ്യമാക്കിയത്.

കൊച്ചി രാജഗിരി, പാലാ മെഡ്‌സിറ്റി, കിംസ് ട്രിവാന്‍ഡ്രം, ബേബി മെമ്മോറിയല്‍ കോഴിക്കോട്, ബിലീവേഴ്‌സ് തിരുവല്ല, കാരിത്താസ് കോട്ടയം അങ്ങനെ ആറ് ഹോസ്പിറ്റലാണ് അവിടെ അഞ്ചു മുതല്‍ 15% വരെ ഡിസ്‌കൗണ്ട് നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ നമ്മള്‍ പോയി കഴിയുമ്പോള്‍ 50 പേര്‍ അവിടെ ഇരിപ്പുണ്ടെങ്കിലും ഈ കാര്‍ഡുമായിട്ട് പോകുന്ന ആള്‍ക്കാര്‍ക്ക് ഗ്രീന്‍ ചാനലില്‍ കൂടെ നേരെ കേറി പോകാം. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും പോയിട്ട് 10 തൊട്ട് 15% വരെ ഡിസ്‌കൗണ്ട് ലഭിക്കും.

കേരള കണ്‍വന്‍ഷന്‍ ഭംഗിയാക്കിയ ജോയ് ഇട്ടാണ് ചേട്ടന് നന്ദി. മൂന്നു ദിവസം അടിച്ചുപൊളിച്ച് ഫൈവ് സ്റ്റാര്‍ അല്ല സെവന്‍ സ്റ്റാര്‍ ലെവലില്‍ നമ്മള്‍ കണ്‍വെന്‍ഷന്‍ നടത്തി. 44 പേര്‍ കാലില്ലാതെ വന്നു കാലുമായിപ്പോയി. 148 പിള്ളേരു ് നീന്തല്‍ അറിയാതെ വന്നു, നീന്തല്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടി. കേരളത്തില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഇങ്ങനെ ചെയ്യുന്നത്. 26 കുടുംബങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പഠിച്ചുകഴിഞ്ഞിട്ട് ഫീസ് അടക്കാന്‍ ബാക്കിയുള്ളതിനെ തിരഞ്ഞു കണ്ടുപിടിച്ച് അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു.

നമ്മള്‍ എല്ലാവരുടെയും കോണ്‍ട്രിബ്യൂഷന്‍ ആണ് അത്. അങ്ങനെയുള്ള നന്മമരങ്ങളുടെ കുറേ പരിപാടികളാണ് നമ്മള്‍ ചെയ്തത്, ജസ്റ്റ് അടിച്ചുപൊളി മാത്രമല്ല. ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിനെ പറ്റി പറയുകയാണെങ്കില്‍ ന്യൂജേഴ്‌സിയിലും ബോസ്റ്റണിലുമാണ് ആദ്യം തുടങ്ങുന്നത്. ഈ കമ്മിറ്റി നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടുകൂടി ഫിലാഡല്‍ഫിയയിലും ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമെല്ലാം സാധാരണക്കാര്‍ക്കുള്ള ഡ്രീം പ്രൊജക്റ്റായി ഇത് മുന്നോട്ട് കൊണ്ടുപോകും.’ സജിമോന്‍ ആന്റണി വ്യക്തമാക്കി.ഇന്നത്തെ കാലത്ത് അമേരിക്കയില്‍ മെന്‍സ് ഫോറം ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രഷര്‍ ജോയി ചാക്കപ്പന്‍ ഫൊക്കാനയില്‍ ഇലക്ഷന്‍ വരുന്നതിന് സ്വാഗതം ചെയ്തു . ഇലക്ഷന്‍ വന്നു കഴിഞ്ഞപ്പോള്‍ രണ്ട് ഗ്രൂപ്പായി തിരിയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടെന്ന് വിമര്‍ശനം വന്നെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഫൊക്കാന ഒന്നേയുള്ളൂ എന്നും ടീമില്‍ നിന്ന് തന്നെ പലരും ഇലക്ഷനിലേക്ക് മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കു ഗ്രൂപ്പോ ടീം മോ ഇല്ല . ഫൊക്കാനയുടെ ഈ കണ്‍വെന്‍ഷനെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന ഒരു സമീപനമാണ് തന്റേതെന്നും അദ്ദേഹം അഭിപ്രയപെട്ടു.

വൈസ് പ്രസിഡന്റ് വിപിന്‍ രാജ് , ജോയിന്റ് സെക്രെട്ടറി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രെട്ടറി അപ്പുകുട്ടന്‍ പിള്ളൈ, ട്രസ്റ്റീ ബോര്‍ഡ് ബിജു ജോണ്‍ എന്നിവര്‍ സംസാരിച്ചു. എക്‌സി . വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Fokana Mid-Term General Body Meeting: Office bearers say they have a clear stance on the future of the organization

Share Email
LATEST
More Articles
Top