ഫോമാ സെന്‍ട്രല്‍ റീജിയന്റെ നാഷണല്‍ ബിസിനസ് സമ്മേളനം ഉജ്ജ്വലമായി നടത്തപ്പെട്ടു

ഫോമാ സെന്‍ട്രല്‍ റീജിയന്റെ നാഷണല്‍ ബിസിനസ് സമ്മേളനം ഉജ്ജ്വലമായി നടത്തപ്പെട്ടു

ബിജു മുണ്ടക്കല്‍

ചിക്കാഗോ :ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. നാഷണല്‍ ബിസിനസ് സമ്മേളനത്തിനു മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വേദിയായി സമ്മേളനത്തില്‍ ഫോമാ ദേശീയ നേതാക്കള്‍ ,ഫോമയുടെ ബിസിനസ് ഫോറം ചെയര്‍മാന്‍ ,ഫോമാ സെന്‍ട്രല്‍ റീജിയന്‍ നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുത്തു .ജോസ് മണക്കാട്ട് ,ഷനമോഹന്‍ എന്നിവര്‍ പരിപടി കള്‍ക്ക് നേതൃത്വം നല്‍കി .നാഷണല്‍ ബിസിനസ് ചെയര്‍മാന്‍ ബേബി ഊരാളില്‍ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.ഫോമാ നാഷണല്‍ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേല്‍,ഫോമാ എക്‌സിക്യൂട്ടിവ് ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് ദേശീയ വനിതാ പ്രതിനിധി മഞ്ജു പിള്ള തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ചിക്കാഗോയിലെ പ്രമുഖ ബിസിനെസ് സംരംഭകര്‍ ആയ ജോര്‍ജ് മൊളക്കല്‍,ടോം സണ്ണി ,അബിന്‍ കുര്യാക്കോസ് റോബിന്‍ തോമസ്,അജി മാത്യു,ജോസഫ് കണ്ണൂക്കാടന്‍ ഷാന്‍ കാതലിമുട്ടം ,ജെറി തെക്കേല്‍,ബിജുകിഴക്കേക്കുറ്റ് ,ജോസ് കോലഞ്ചേരി തുടങ്ങിയവര്‍ ,ബിസിനെസ്സ്ആരംഭം,നിര്‍മ്മിത ബുദ്ധി എങ്ങനെ നമ്മുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നു ,പുതിയ നികുതി നിയമങ്ങള്‍ ,സാമ്പത്തിക ആസൂത്രണംഎന്നിവയെ സംബന്ധിച്ച് പ്രഭാഷണങ്ങള്‍ നടത്തി.

ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ഷന മോഹന്‍ ,അച്ചന്‍കുഞ്ഞു മാത്യു,ജോസ്മണക്കാട്ട്,ജോണ്‍ പാട്ടപ്പതി ,ചെയര്‍മാന്‍ ആന്റോ കവലക്കല്‍ ,ബാബു മാത്യു,ജോസി കുരിശിങ്കല്‍,സണ്ണി വള്ളിക്കളം റീജിയണല്‍ കോര്‍ഡിനേറ്റര്‍സാബു കട്ടപ്പുറം ,രാജന്‍ തലവടി ,എന്നിവര്‍ സമ്മേളനത്തിന് നേതൃത്വംനല്‍കി .

റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോണ്‍സന്‍ കണ്ണൂക്കാടന്‍എല്ലാവിശിഷ്ടാതിഥികള്‍ക്കും ബിസിനെസ്സ് സംരംഭകര്‍ക്കും സ്‌പോണ്‍സര്‍മാരായ ജോര്‍ജ് മൊളക്കല്‍ ,സ്റ്റീഫന്‍ കിഴക്കേക്കുറ്റ്,ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്,സജി വര്‍ഗീസ് ,ടോം സണ്ണി ,ടോണി കിഴക്കേക്കുറ്റ് ,ജെറിക്‌സ് തെക്കേല്‍ ,സ്റ്റീവ് ക്രിഫേസ് ,ഫാമിലി ഡെന്റല്‍, ആന്‍്ഡ്രു ആന്‍ഡ് ജോസഫ് ചാമക്കാല,ജോസഫ് ആന്‍ഡ് നിഷകിടങ്ങയില്‍ ,ബാബു മാത്യു ,നാന്‍സി നൊവാക് ,തോമസ് കരികുളം,കൈരളി ഫുഡ്‌സ്,ആഗ്‌നെസ് മാത്യു,സിറിയക് കൂവക്കാട്ടില്‍,ഷോണ്‍ അച്ചേട്ട് എന്നിവര്‍ക്കും പങ്കെടുത്ത എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.മനോഹരമായി ഈ സമ്മേളനം സംഘടിപ്പിച്ചതിന് ഫോമാ ദേശീയ നേതൃത്വം സെന്‍ട്രല്‍ റീജിയന്റെ ചുമതലക്കാരെ പ്രത്യേകം അഭിനന്ദിച്ചു.

Foma Central Region’s National Business Conference was held brilliantly

Share Email
Top