ഫോമാ തെരഞ്ഞെടുപ്പ്; ടീം പ്രോമിസിൻ്റെ ഫ്ലോറിഡ പ്രചാരണയാത്ര നവംബർ 21ന് മയാമിയിൽ തുടങ്ങും

ഫോമാ തെരഞ്ഞെടുപ്പ്; ടീം പ്രോമിസിൻ്റെ ഫ്ലോറിഡ പ്രചാരണയാത്ര നവംബർ 21ന് മയാമിയിൽ തുടങ്ങും

വിശ്വസ്തത, സത്യസന്ധത, പ്രതിബദ്ധത, സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി ഫോമാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിന്റ ഫ്ലോറിഡ പ്രചാരണയാത്രക്ക് നവംബർ 21 വെള്ളിയാഴ്ച്ച മയാമിയിൽ തുടക്കമാകും. ടീം പ്രോമിസ് സ്ഥാനാർത്ഥികളായി മാത്യു വർഗീസ് – പ്രസിഡന്റ് , അനു സ്‌കറിയ -സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ , ജോൺസൺ ജോസഫ് – വൈസ് പ്രസിഡന്റ് , രേഷ്‌മ രഞ്ജൻ – ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിന്റ് ട്രഷറർ എന്നിവരാണ് മത്സരിക്കുന്നത്.

നവംബർ 21 വെള്ളിയാഴ്ച വൈകീട്ട് 5.30 മണിക്ക് ഡേവിയിലുള്ള ഗാന്ധി സ്ക്വയറിലെത്തി സ്ഥാനാർത്ഥികൾ പുഷ്‌പാർച്ചന നടത്തും. തുടർന്ന് രാത്രി 7 മണിക്ക് സൺറൈസ് KHSF ഹാളിൽ ( Address: 6501, Sunset Strip, Sunrise,FL 33313 ) പ്രചാരണസമ്മേളനം നടക്കും. സൗത്ത് ഫ്ലോറിഡയിലെ വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

നവംബർ 22 ശനിയാഴ്ച രാത്രി 7 മണിക്ക് ഒർലാണ്ടോയിലും ( Address :6087 Lake Melrose Dr., Orlando, FL 32829( ) , 23 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് ടാമ്പാ കറി ലീവ്സ് റെസ്റ്റോറന്റിൽ ( Adress: 204 Westshore Plaza, Tampa, FL 33609) വെച്ചും പ്രചാരണ യോഗങ്ങൾ നടക്കും.

Fomaa Elections; Team Promise’s Florida campaign tour will begin in Miami on November 21st

Share Email
LATEST
More Articles
Top