മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വീണ്ടും ചർച്ചയാവുന്നു. മെസ്സി കേരളത്തില്‍ വരുമെന്ന പ്രഖ്യാപനവുമായി കായിക മന്ത്രി അബ്ദുൾ റഹ്മാനാണ് രംഗത്തെ ത്തിയത്. മെസിയുടെ കേരളാ സന്ദർശനം സംബനന്ധിച്ച് അർജന്റീനിയർ ഫുട്ബോൾ അസോസിയഷന്റെ മെയിൽ വന്നതായി മന്ത്രി പറഞ്ഞു.
വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.
മെസിയും അർജൻറീനയും ഈ വർഷം കേരളത്തിൽ മത്സരിക്കുമെന്നായിരുന്നു ആദ്യം സംസ്ഥാന സർക്കാരിന്റെ അവകാശ വാദം. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും തയാറാക്കാ തെയായിരുന്നു സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് ഉൾപ്പെടെ ഇപ്പോൾ വിവാദമായിരിക്കെയാണ് വീണ്ടും മെസി ചർച്ചയാകുന്നത്.
football player messi came kerala next march said minister abdhurehman












