അധ്യാപക പീഡനം ആരോപിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

അധ്യാപക പീഡനം ആരോപിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: അധ്യാപകര്‍ മാനസിക പീഡനം നടത്തുന്നുവെന്ന കത്തെഴുതിവച്ച ശേഷം മെട്രോ ട്രെയിനു മുന്നില്‍ ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയത് സംഭവത്തില്‍ ഡല്‍ഹി സെന്റ് കൊളംബസ് സ്‌കൂളിലെ പ്രധാനാധ്യാപിക ഉള്‍പ്പെടെ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

പ്രധാനാധ്യാപിക, ഒന്‍പത് പത്ത് ക്ലാസുകളുടെ കോര്‍ഡിനേറ്റര്‍, രണ്ട് അധ്യാപകര്‍ എന്നിവരെയാണ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന 16 വയസുകാരനായ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും മകന്റെ മാനസികാരോഗ്യത്തെക്കുറിച്ച് പലതവണ ആശങ്കകള്‍ ഉന്നയിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രാജേന്ദ്ര പ്ലേസ് സ്റ്റേഷനില്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. അടുത്തുള്ള ബിഎല്‍കെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും സ്‌കൂളിന്റെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനുമായി സമിതിയെ നിയമിച്ചതായി ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

സസ്പെന്‍ഷന്‍ താല്‍ക്കാലിക നടപടി മാത്രമാണെന്നും എഫ്‌ഐആറില്‍ പറഞ്ഞിട്ടുള്ള അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നതാണ് തന്റെ ആവശ്യമെന്നു മരണപ്പെട്ട കുട്ടിയുടെ പിതാവ് പ്രദീപ് പാട്ടീല്‍ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പില്‍ നിരവധി അധ്യാപകരുടെ പേര് പറഞ്ഞിരുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രാജേന്ദ്ര നഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സഹപാഠികള്‍, അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്ന് മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്.

Four teachers suspended in student suicide alleging teacher harassment

Share Email
LATEST
More Articles
Top