ഫണ്ടിംഗ് ബിൽ പാസായി; യുഎസ് അടച്ചുപൂട്ടൽ അവസാനിക്കുന്നു

ഫണ്ടിംഗ് ബിൽ പാസായി; യുഎസ് അടച്ചുപൂട്ടൽ അവസാനിക്കുന്നു

43 ദിവസം യുഎസ് ജനതയെ പ്രതിസന്ധിയിലാക്കിയ ഗവൺമെൻ്റ് അടച്ചുപൂട്ടൽ അവസാനത്തിലേക്ക്.. സെനറ്റിലും യുഎസ് പ്രതിനിധി സഭയിലും ഫണ്ടിങ് ബിൽ പാസായി.

രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ യുഎസ് കോൺഗ്രസിന്റെ അധോസഭ അൽപം മുമ്പ് വോട്ട് ചെയ്തു

209 നെതിരെ 222 വോട്ടുകൾക്ക് ബിൽ പാസായി, ആറ് ഡെമോക്രാറ്റുകളും എല്ലാ റിപ്പബ്ലിക്കൻമാരും ചേർന്ന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

ഷഡ്ഡൗൺ ആരംഭിച്ചിട്ട് 43 ദിവസമായി. ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുകയോ, അവധിയിൽ പ്രവേശിക്കുകയോ ചെയ്തിരുന്നു. ചിലരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ബിൽ ഇപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തിനായി പോകുന്നു. ഇന്ന് വൈകുന്നേരം വൈറ്റ് ഹൗസിൽ അദ്ദേഹം അതിൽ ഒപ്പിടും.

തിങ്കളാഴ്ച വൈകി 60-40 വോട്ടുകൾക്ക് സെനറ്റിൽ ബിൽ പാസായിരുന്നു, എട്ട് ഡെമോക്രാറ്റുകളും എല്ലാ റിപ്പബ്ലിക്കൻമാരും ഇത് അംഗീകരിച്ചതോടെ പാസാക്കാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചു . ജനുവരി അവസാനം വരെ ഈ കരാർ സർക്കാരിന് ധനസഹായം ഉറപ്പു നൽകുന്നു.

Share Email
Top