ജോഹന്നാസ് ബെര്‍ഗ്: മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ജി20 രാജ്യങ്ങള്‍ ഒരുമിച്ച് പോരാടണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിലാണ് മോദി ഈ ആവശ്യം ഉന്നയിച്ചത്.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനു പിന്തുണയുമായി ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും വന്നു. ഏതു രീതിയിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു. പ്രഖ്യാപനം ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്.
മയക്കുമരുന്നിന്റെ വ്യാപനം തടയണം. ധനകാര്യം, ഭരണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഒരുമിച്ച് നിന്നാല്‍ മാത്രമേ ഭീകരവാദികളേയും മയക്കുമരുന്നു ലോബികളേയും ദുര്‍ബലപ്പെടുത്താന്‍ കഴിയുകയുള്ളെന്നും മോദി അഭിപ്രായപ്പെട്ടു.
G20 countries should fight drugs together: PM Modi













