ഗാസാ മുനമ്പ് ശവപ്പറമ്പായി:  അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരത്തിലധികം മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് 

ഗാസാ മുനമ്പ് ശവപ്പറമ്പായി:  അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരത്തിലധികം മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് 

ടെൽ അവീവ് : ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെട്ട പതിനായിര ത്തിലധികം ആളുകളുടെ ശവശരീരങ്ങൾ ഇപ്പോഴും കെട്ടിടാവ ശിഷ്ടങ്ങ ൾക്കുള്ളിലെന്ന് റിപ്പോർട്ട്. 

കാണാതായ വ്യക്തികളെ കണ്ടെത്താനായി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിൽ  പതിനായിരത്തോളം പേർ ഇപ്പോഴും അവശിഷ്ട‌ങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും, വ്യക്തമാക്കുന്നു. ഉപകരണങ്ങളുടെ അഭാവം കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

യുദ്ധത്തിൽ ഇതുവരെ 68,872 പേർ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയെ തുടർന്ന് ഒക്ടോബർ 11 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു  ഇതിനുശേഷം, 240 പേർ കൊല്ലപ്പെടുകയും 607 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 511 മൃതദേഹങ്ങൾ ഇക്കാലയളവിൽ കണ്ടെടുത്തു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും പഠനസമിതി ആവശ്യപ്പെട്ടു. 

Gaza Strip has become a graveyard: More than 10,000 bodies are reportedly trapped under rubble

Share Email
Top