അബുജ: നൈജീരിയയിലെ ക്രിസ്ത്യന്‍ സ്‌കൂളില്‍ തോക്കുധാരികള്‍ അതിക്രമിച്ചു കയറി 300 ലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി. 303 വിദ്യാര്‍ഥികളേയും 12 അധ്യാപകരേയുമാണ് തട്ടിക്കൊണ്ടുപോയതെന്നുക്രിസ്ത്യന്‍ അ സോസിയേഷന്‍ ഓഫ് നൈജീരിയ വ്യക്തമാക്കി.
നൈഗര്‍ നോര്‍ത്ത് സെന്ററിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നിന്നും വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ഥികളേയും അധ്യാപകരേയും തട്ടിക്കൊണ്ടുപോയത്. 300ലധികം കുട്ടികളെ കാണാനില്ലെന്നും സി.എ.എന്നിന്റെ നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ റവയ ബുലസ് ദൗവ യോഹന്ന അറിയിച്ചു.
10നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച്ച കെബ്ബിയിലെ മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 25 സ്‌കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് ഈ സംഭവം. രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കുട്ടികളെ രക്ഷപ്പെടുത്താന്‍ പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ടന്നും സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമം അരക്ഷിതാവസ്ഥ സൃ ഷ്ടിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Gunmen kidnap over 300 children from school in Nigeria













