H3N2 വൈറസിന്റെ വകഭേതം: കാനഡയിലും ബ്രിട്ടണിലും ജപ്പാനിലും പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

H3N2 വൈറസിന്റെ വകഭേതം: കാനഡയിലും ബ്രിട്ടണിലും ജപ്പാനിലും പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ജനീവ: കാനഡിലും ബ്രിട്ടണിലും ജപ്പാനിലും പുതിയ വൈറസ് പരത്തുന്ന പനി വ്യാപകമാകുന്നു. H3N2 വൈറസിന്റെ പുതിയ വകഭേതമാണ് ഈ രാജ്യങ്ങളില്‍ കണ്ടുവരുന്നതെന്നും അതിവേഗമാണ് പനി പടരുന്നതെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. പുതിയ വൈറസ് വകഭേതത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ ആശങ്കയും പ്രകടിപ്പിച്ചു. ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫളൂകേസ് മൂന്നിരട്ടി വര്‍ധിച്ചതായി ബ്രിട്ടീഷ്നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മേധാവി ജെയിംസ് മാക്കി വ്യക്തമാക്കി.

കാനഡയിലും പനി പടരുകയാണെന്നു സസ്‌കാച്ചെവന്‍ സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ആഞ്ചല റാസ്മുസ്സെന്‍ പറഞ്ഞു. ഈ വൈറസ് വകഭേതം മറ്റു വൈറസുകളെക്കാള്‍ കുൂടുതല്‍ അപകടകാരിയാണെന്നും പ്രായമായവരും കുട്ടികളും ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും കൂട്ടിച്ചേര്‍ത്തു. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ വന്‍ തോതില്‍ ജപ്പാനിലും പനി പടരുന്നതായി റാസ്മുസ്സെന്‍ കൂട്ടിച്ചേര്‍ത്തു.

കാനഡയിലും ബ്രിട്ടണിലും പനി പടരുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. അടച്ചുപൂട്ടല്‍ പ്രതിസന്ധിയിലായതിനാല്‍ നിലവില്‍ അമേരിക്കയിലെ രോഗബാധിതരുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അമേരിക്കയിലും നിരവധിപ്പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വൈറസ് ബാധ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. വെന്‍കിംഗ് ഷാങ് ബുധനാഴ്ച വ്യക്തമാക്കി.ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയായ നിപ്പോണ്‍ ടിവി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നവംബര്‍ നാലുവരെ ജപ്പാനില്‍ പനി നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേതിന്റെ ആറിരട്ടിയിലധികമാണ്. പനി പടര്‍ന്നതിനെ തുടര്‍ന്ന്ാജ്യത്തെ 2,300-ലധികം ഡേ കെയറുകളും സ്‌കൂളുകളും അടച്ചു.

.അമേരിക്കയില്‍ ആരോഗ്യവകുപ്പിലുണ്ടായ കൂട്ടപ്പിരിച്ചുവിടലുകള്‍ ഡേറ്റാ ശേഖരിക്കലിനെ പ്രതികൂലമായി ബാധിക്കുമെന്നു നാഷ്വില്ലിലുള്ള വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. വില്യം ഷാഫ്നര്‍ പറഞ്ഞു.

H3N2 virus variant: Flu outbreaks in Canada, Britain, and Japan

Share Email
Top