സൈബര്‍ ആക്രമണത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഡേറ്റാബേസ് ഹാക്ക് ചെയ്തു

സൈബര്‍ ആക്രമണത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഡേറ്റാബേസ് ഹാക്ക് ചെയ്തു

വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഡേറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയിലെ കോളജുകളുടേയും സര്‍വകലാശാലയുടേയും വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ തുടര്‍ച്ചയായി നീക്കങ്ങള്‍ നടത്താറുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹാര്‍വാര്‍ഡില്‍ ഉണ്ടായത്.

സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റാ ബേസാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച നടന്ന ഈ ചോര്‍ച്ചയില്‍ വ്യക്തിഗത കോണ്‍ടാക്റ്റ് വിവരങ്ങള്‍, സംഭാവന വിശദാംശങ്ങള്‍, ധനസമാഹരണത്തില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി ഇടപെടലില്‍ നിന്നുമുള്ള മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഹാര്‍വാര്‍ഡ് അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞു.

കൊളംബിയ സര്‍വകലാശാലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 8,70,000 പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന ഹാക്കിംഗ് സംഭവത്തെക്കുറിച്ച് കൊളംബിയ സര്‍വകലാശാലയും ജൂണില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഎസിലെ ഏറ്റവും പഴക്കമേറിയ സര്‍വകലാശാലയാണ് ഹാര്‍വാര്‍ഡ്. കൂടാതെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറിലധികം സമാഹരിക്കുന്ന ഒരു ധനസമാഹരണ കേന്ദ്രവുമാണ്.

Harvard University database hacked in cyber attack
Share Email
LATEST
Top