ഫിലഡല്‍ഫിയ: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഈസ്റ്റ് റീജനല്‍ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡി എസ് എം സി യും സംയുക്തമായി നേതൃത്വം നല്‍കുന്ന ഹെവന്‍ലി ട്രമ്പറ്റ് 2025 നവംബര്‍ 29 ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ 7.30 വരെ പെന്‍സില്‍വേനിയയിലെ മെല്‍റോസ് പാര്‍ക്കിലെ ഓള്‍ഡ് ഗ്രാറ്റ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ ( 7605 old York Rd., Melrose Park, PA-19027) നടത്തും.
ഹെവന്‍ലി ട്രമ്പറ്റ് 2025 നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ റീജിനല്‍ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷന്‍ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പായുടെ ആശയമാണ് ഹെവന്‍ലി ട്രമ്പറ്റ്.ക്രിസ്മസ് സന്ദേശം നല്‍കുന്നത് ആര്‍ച്ച് ഡയോസിസ് ഓഫ് ഫിലഡല്‍ഫിയ ഓക്‌സിലറി ബിഷപ്പായ കെയ്ത് ജെയിംസ് ചൈലിന്‍സ്‌കി ആണ്.
നൂറോളം ഗായകസംഘാംഗങള്‍ ഒരേ സ്വരത്തിലും ഒരേ ഈണത്തിലും പാടി ക്രിസ്തുവിന്റെ തിരുപ്പിറവി വരവേല്‍ക്കുവാന്‍ തയാറെടുക്കുന്നു. . 16 ഇടവകകളില്‍ നിന്നും കോണ്‍ഗ്രിഗേഷനില്‍ നിന്നുമുള്ള അംഗങ്ങളാണ് ഗാന പരിശീലനം നടത്തുന്നത്. മുന്‍ ഡി എസ് എം സി ഡയറക്ടറും ബോസ്റ്റണ്‍ കാര്‍മേല്‍ മാര്‍ത്തോമാ ഇടവക വികാരിയുമായ റെവ. ആശിഷ് തോമസ് ജോര്‍ജ് ഗായക സംഘത്തെ പരിശീലിപ്പിക്കുന്നു.
അസന്‍ഷന്‍ മാര്‍ത്തോമ ഇടവക വികാരി റെവ. ജോജി എം ജോര്‍ജ് വൈസ് പ്രസിഡന്റായും അനു സ്‌കറിയ സെക്രട്ടറിയായും ഉള്ള സൗത്ത് ഈസ്റ്റ് റീജനല്‍ ആക്ടിവിറ്റി കമ്മറ്റി വിജയകരമായാ നടത്തിപ്പിനായി ക്രമീകരണം ഒുക്കുന്നത്.
മറ്റ് കമ്മിറ്റി അംഗങ്ങള്‍- ട്രസ്റ്റി – ബൈജു വര്‍ഗീസ്, അക്കൗണ്ടന്റ് – പി .ജി തോമസ് ,
ബോര്‍ഡ് മെമ്പേഴ്‌സ് – ബിന്‍സി ജോണ്‍, ഡോക്ടര്‍ ഏലിയാസ് എബ്രഹാം, ഡോക്ടര്‍ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാന്‍.
വാര്‍ത്ത: സന്തോഷ് എബ്രഹാം
Heavenly Trumpet 2025: 29th in Philadelphia













