കൊച്ചി: വോട്ടര്‍ പട്ടിക തീവ്രപരിഷ് കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് ഉചിതമെന്ന നിർദ്ദേശവുമായി ഹൈക്കോടതി.
മറ്റ് സംസ്ഥാനങ്ങളുടെ കേസുകളെല്ലാം സുപ്രീം കോടതിയാണ് പരിഗണി ക്കുന്നതെന്നും ഹൈക്കോടതി. എസ് ഐആര്‍ നിര്‍ത്തിവയ്ക്കണമെ ന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കി യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയത്താണ് നടക്കുന്നതെന്നും അത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തം ഭനത്തിനും ഇടയാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ് ഐആര്‍ നിര്‍ത്തി വയ്ക്കണ മെന്നാവശ്യപ്പെട്ട് മുഖ്യതെര ഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എസ്ഐആറിന് അടിയന്തര പ്രാധാന്യ മില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
High Court directs SIR Kerala to approach Supreme Court













