ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തു നിന്നും അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു; അന്വേഷണം ആരംഭിച്ചു

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തു നിന്നും അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു; അന്വേഷണം ആരംഭിച്ചു

അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറയിലെ സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തു നിന്നും അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. അതി തീവ്ര സ്‌ഫോടക ശേഷിയുള്ള 161 ജെലാറ്റിന്‍ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മേഖലയിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് 20 കിലോയിലധികം ഭാരമുള്ള ജെലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെടുത്തത്.

സ്‌കൂളിലെ കുട്ടികള്‍ കളിക്കുന്നതിനിടെ ആണ് സംശയാസ്പദമായ രീതിയില്‍ വസ്തു കണ്ടത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ പോലീസില് വിവരമറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ തുര്‍ നടപടികള്‍ സ്വീകരിച്ചു. ബോംബ് നിര്‍വീര്യമാക്കല്‍, ഡോഗ് സ്‌ക്വാഡ് സംഘങ്ങള്‍ വിശദമായ തിരച്ചില്‍ നടത്തി.

സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ത്യന്‍ സ്‌ഫോടകവസ്തു നിയമപ്രകാരം അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അല്‍മോറ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ദേവേന്ദ്ര പിഞ്ച വാര്‍ത്ത സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചെങ്കോട്ട സ്‌ഫോടനത്തെയും ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് സമീപം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതിനെയും തുടര്‍ന്ന് രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പാലിക്കുന്ന സമയത്താണ് വന്‍തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം ഉത്തരാഖണ്ഡില്‍ നിന്നും കണ്ടെടുത്തത്.

റോഡ് നിര്‍മാണത്തില്‍ പാറ പൊട്ടിക്കുന്നതിനാണ് ജെലാറ്റിന്‍ ദണ്ഡുകള്‍ സാധാരണയായി ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിനായി നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സ്‌കൂളിന് സമീപം ആരാണ് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നും എന്തിനുവേണ്ടിയാണെന്നും അന്വേഷകര്‍ ഇപ്പോള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എസ്എസ്പി കൂട്ടിച്ചേര്‍ത്തു.
High-powered explosives seized near government school in Uttarakhand; investigation launched

Share Email
Top