തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചു. 2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍ രാജിവെച്ച് കീഴ് വഴക്കമുണ്ട്. ബിജെപി ഭരണത്തില്‍ രാജ്യത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.












