റെക്കോർഡ് വിലയ്ക്ക് ‘HR88B8888’; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പറിന് 1.17 കോടി രൂപ

റെക്കോർഡ് വിലയ്ക്ക് ‘HR88B8888’; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പറിന് 1.17 കോടി രൂപ

ചണ്ഡിഗഢ്: രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ രജിസ്ട്രേഷൻ നമ്പർ എന്ന റെക്കോർഡ് ഹരിയാനയിൽ ലേലം ചെയ്ത ‘HR88B8888’ എന്ന നമ്പറിന് സ്വന്തമായി. 1.17 കോടി രൂപയ്ക്കാണ് ഈ ഫാൻസി നമ്പർ പ്ലേറ്റ് ഓൺലൈൻ ലേലത്തിൽ വിറ്റുപോയത്.

ഇതുവരെ ഇന്ത്യയിൽ വിറ്റഴിച്ച വാഹന രജിസ്ട്രേഷൻ നമ്പറുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്. ഹരിയാന ട്രാൻസ്പോർട്ട് വകുപ്പ് എല്ലാ ആഴ്ചയും വിഐപി നമ്പറുകൾക്കായി ഓൺലൈൻ ലേലം നടത്താറുണ്ട്. ഈ ആഴ്ച ലേലത്തിന് വെച്ച ‘HR88B8888’ എന്ന നമ്പറിനായി 45 അപേക്ഷകളാണ് ലഭിച്ചത്.

50,000 രൂപ അടിസ്ഥാന ലേലവില നിശ്ചയിച്ചിരുന്നെങ്കിലും, വാശിയേറിയ ലേലം വിളിയിൽ വില ഓരോ മിനിറ്റിലും വർദ്ധിച്ചു. ലേലം അവസാനിക്കുമ്പോൾ തുക 1.17 കോടി രൂപയിൽ എത്തുകയായിരുന്നു.

ഈ നമ്പറിന്റെ പ്രധാന ആകർഷണം, ഇതിലെ ‘B’ എന്ന വലിയ അക്ഷരം ‘8’ എന്ന അക്കത്തിന് സമാനമായി തോന്നുന്നതിനാൽ, ഇത് തുടർച്ചയായ എട്ടുകളുടെ ഒരു നിര പോലെ കാണപ്പെടുന്നു എന്നതാണ്. ഹരിയാനയുടെ സംസ്ഥാന കോഡാണ് ‘HR’.


Share Email
LATEST
More Articles
Top