ഓഹരി വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം: സെന്‍സെക്‌സ് 86,000 പോയിന്റ് കടന്നു

ഓഹരി വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം: സെന്‍സെക്‌സ് 86,000 പോയിന്റ് കടന്നു

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം.  സര്‍വകാല റിക്കാര്‍ഡുമായി വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ86,000 പോയിന്റ് മറികടന്നു. നിഫ്റ്റി 26,300 പോയിന്റ് മറികടന്നു. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് നിഫ്റ്റി ഇതിനു മുമ്പ് ഏറ്റവും ഉയരത്തിലെത്തിയത്.

കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഉയര്‍ച്ചയുടെ ആക്കം വര്‍ധിപ്പിച്ചു.  ഏഷ്യന്‍ വിപണികള്‍  നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടു ശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Huge jump in the stock market: Sensex crosses 86,000 points

Share Email
LATEST
Top