തിരുവനന്തപുരം: പിഎം ശ്രീയില്‍ സ്വരം കടുപ്പിച്ച് സിപിഐ. കരാറില്‍ നിന്നും കേരളം പിന്‍മാറുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും, സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായി വിജയിക്കുമെന്നു പറഞ്ഞ ബിനോയ് ു. യുഡിഎഫ് പലമടങ്ങ് ദുര്‍ബലമായതായും എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടുവെന്നും വ്യക്തമാക്കി,.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഉപ്പു തിന്നവര്‍ അവര്‍ വെള്ളം കുടിക്കണം. അഴിമതിക്കാര്‍ ആരായാലും അവരോട് സന്ധിയില്ല. അഴിമതിക്ക് പാര്‍ട്ടിയെ മറയാക്കിയത് അവരാണെന്നും പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
If PM’s promise is not kept, then we will see: CPI toughens its tone













