വാഷിംട്ണ്‍: എബിസി ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ വാക്കുകൊണ്ടുള്ള ചെളിവാരി എറിയല്‍ അതിരൂക്ഷമായി. പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ജിമ്മി കിമ്മലിനെ കഴിവുകെട്ടവനെന്നും കിമ്മലിന്റെ ടെലിവിഷന്‍ ഷോ റേറ്റിംഗുകള്‍ ഒന്നുമില്ലാത്ത പരിപാടിയെന്നും വിശേഷിപ്പിച്ചിരുന്നു. ഷോയില്‍ നിന്നും രാജിവെച്ച് ഒഴിയണമെന്നും തുറന്നടിച്ചിരുന്നു.
ഇതിനു മറുപടിയായാണ് ജിമ്മി കിമ്മല്‍ അതിരൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ചത്തെ എബിസി ഷോയായ ജിമ്മി കിമ്മല്‍ ലൈവിന്റെ എപ്പിസോഡിലാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് രൂക്ഷമായി പ്രതികരിച്ചത്. രണ്ടാം തവണ പ്രസിഡന്റായി എത്തിയ ട്രംപിന്റെ റേറ്റിംഗ് വളരെ മോശമെന്നായിരുന്നു കിമ്മല്‍ വിമര്‍ശിച്ചത്.
മോശം റേറ്റിംഗുകളെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് ട്രംപിനു തന്നെയാണെന്നും കിമ്മല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഷോ തത്സമയം കണ്ടതിന് പ്രസിഡന്റിനെ പ്രശംസിക്കുകയും ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് ഭരണകാലത്തെ ഏറ്റവും വലിയ ലൈംഗിക അപവാദത്തിനിടയിലും, അദ്ദേഹം നമ്മുടെ ഷോയെക്കുറിച്ച് പോസ്റ്റ് ചെയ്യാന്‍ വിലയേറിയ സമയം ചെലവഴിക്കുന്നു എന്നത് വലിയകാര്യമാണെന്നും പരിഹാസ രൂപേണെ കിമ്മല്‍ പറഞ്ഞു.
ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ടിവി ഷോയില്‍ കിമ്മല്‍ ട്രംപ് രൂക്ഷ പ്രതികരണങ്ങള്‍ നടത്തുകയും സെപ്റ്റംബറില്‍ എബിസി അദ്ദേഹത്തിന്റെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.
‘I’ll Go When You Go’: Jimmy Kimmel On Donald Trump’s Call For His Resignation













