ടെക്‌സസില്‍ സ്‌കൂളിനു തീപിടിക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍: പരിഭ്രാന്തിയോടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ ഓടിയെത്തിപ്പോള്‍ അറിയുന്നത് എഐ ചിത്രമെന്ന്

ടെക്‌സസില്‍ സ്‌കൂളിനു തീപിടിക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍: പരിഭ്രാന്തിയോടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ ഓടിയെത്തിപ്പോള്‍ അറിയുന്നത് എഐ ചിത്രമെന്ന്

വാഷിംഗ്ടണ്‍: നിര്‍മിതി ബുദ്ധിയിലൂടെ നിര്‍മിച്ച ചിത്രം മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് ഭീതിയുടെ മണിക്കൂറുകള്‍. തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിനു തീപിടിച്ചതായുള്ള ചിത്രം കണ്ട് പരിഭ്രാന്തിയില്‍ സ്്കൂളിലേക്ക് പാഞ്ഞെത്തിയ മാതാപിതാക്കള്‍ കാണുന്നത് ഒരു പ്രശ്‌നവുമില്ലാതെ പഠനം നടക്കുന്ന സ്‌കൂള്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എഐ ചിത്രനിര്‍മിതിയാണെന്നു വ്യക്തമായത്.

ടെക്‌സസിലെ ബെല്ലെയറിലെ ഹെസ്‌കൂളിനു തീപിടിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ട് ആശങ്കാകുലരായി രക്ഷിതാക്കള്‍ നേരെ സ്‌കൂളിലേക്ക് എത്തി. ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നു വ്യക്തമായി. പോലീസ് നടത്തിയ അന്വേഷണത്തിലാണഅ ഇത് എഐ ചിത്രമെന്നു വ്യക്തമായത്.

എഐ ചിത്രങ്ങളുടെ ദുരുപയോഗം വ്യതക്തമാക്കുന്ന ഒരുസംഭവമാണിതെന്നു അധികൃതര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ചിത്രം കണ്ടതിനെ തുടര്‍ന്ന് പലരും ഫയര്‍ഫോഴ്‌സിലേക്കു വിളിച്ചു. ഉടന് അഗ്നിശമനസേന സകൂളിലേക്ക് വിളിച്ചപ്പോള്‍ ഇത്തരത്തിലൊരു തീപിടുത്തം ഉണ്ടായിട്ടില്ലെന്നു വ്യക്തമായി.

Image of school on fire in Texas goes viral on social media: Panicked parents rush to school to find out it was an AI image

Share Email
Top