റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം. സാമൂഹിക മാധ്യമങ്ങളിലാണ് വാർത്ത പരന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ മരിച്ചുവെന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ ‘ഇമ്രാൻ ഖാൻ’ എവിടെയെന്ന ചോദ്യവുമായി രംഗത്തത്തെത്തിയതിന് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. ‘ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല’ എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് ‘ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന’ അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്. അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി. നിലവിൽ പാകിസ്താൻ സർക്കാരോ സൈനിക നേതൃത്വമോ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ മരണ അഭ്യൂഹത്തെക്കുറിച്ചോ ഒരു ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, വിദ്യാർത്ഥിനി ഗുരുതരമായ പരിക്കുകളോടെ വീട്ടുമുറ്റത്ത് കിടക്കുന്നതാണ് കണ്ടത്. പോലീസിന് നേരെയും നായകൾ ആക്രമണത്തിന് മുതിർന്നു. തുടർന്ന് ഒരു ഡെപ്യൂട്ടി ഓഫീസർ വെടിയുതിർത്ത് നായകളിലൊന്നിനെ കൊന്നു. ഇതോടെ ശേഷിച്ച രണ്ട് നായകൾ പിൻമാറി. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മൃഗങ്ങളെ വളരെയധികം സ്നേഹിച്ചിരുന്നയാളാണ് മാഡിസൺ. , ഈ നായകളുടെ പരിചരണത്തിൽ തനിക്ക് അടുത്തിടെയായി അസ്വസ്ഥത തോന്നിയിരുന്നുവെന്ന് അവർ പറഞ്ഞിരുന്നതായി അമ്മ ജെന്നിഫർ ഹബ്ബെൽ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.













