ജിൻസ് മാത്യു റാന്നി റിവർസ്റ്റോൺ
ഹൂസ്റ്റൺ: റിവർസ്റ്റോൺ മലയാളി അസോസിയേഷൻ ഒരുമയുടെ പുതിയതായി രൂപീകരിച്ച ബിസിനസ് ഫോറത്തിൻ്റെ ഉൽഘാടനം ഫോർട്ട് ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ നിർവ്വഹിച്ചു. പബ്ലിക്ക് സേഫ്റ്റി മുൻ നിർത്തി റോഡ് ട്രാഫിക്ക്,ഭവന സുരക്ഷ എന്നിവയെപ്പറ്റി ക്യാപ്റ്റൻ മനോജ് ക്ലാസ് എടുത്തു.

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ,ഹോം ഓട്ടോ ഇൻഷുറൻസ്,ടാക്സ് എഡ്യുക്കേഷൻ, എസ്റ്റേറ്റ് പ്ലാനിംഗ് ,ഫ്യൂണൽ പ്ലാനിംഗ് എന്നിവയിൽ വിദഗ്ദരായ സ്പോൺസേഴ്സ് ഒനിയെൽ കുറുപ്പ്, ജോൺ ബാബു, സുനിൽ കോര, മാത്യൂസ് ചാണ്ടപ്പിള്ള, ജോംസ് മാത്യു, ഷാജു തോമസ് എന്നിവർ ക്ലാസ് നയിച്ചു.

ഒരുമ പ്രസിഡൻ്റ് ജിൻസ് മാത്യു മോഡറേറ്റർ ആയിരുന്നു. വൈസ് പ്രസിഡൻ്റ് റീനാ വർഗീസ് സ്വാഗതവും ജയിംസ് ചാക്കോ നന്ദിയും പറഞ്ഞു. നവീൻ ഫ്രാൻസിസ്, മേരി ജേക്കബ്, വിനോയി സിറിയേക്ക്, ഡോ.ജോസ് തൈപ്പറമ്പിൽ, ഡോ.സീനാ അഷ്റഫ്, ഡോ റെയ്നാ റോക്ക്, സെലിൻ ബാബു, ജിജി പോൾ, ജോസഫ് തോമസ്, കെ.പി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

മലയാളി അസോസിയേഷൻ സ്ഥാനാർത്ഥികളായ റോയി മാത്യൂ, ആൻസി കുര്യൻ, ജിൻസ് മാത്യൂ, വിനോദ് ചെറിയാൻ, ബിജു ശിവൻ, സാജൻ ജോൺ, അനില സന്ദീപ്, ജീവൻ സൈമൺ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഡെലീഷ്യസായ താങ്ക്സ് ഗിവിംഗ് ഡിന്നറോടെ ഈവൻ്റ് സമാപിച്ചു.
inauguration of Houston Oruma’s Business Forum and Thanksgiving













