പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയുമായി വ്യാപാര ബന്ധം ദൃഢപ്പെടുത്താൻ  അഫ്ഗാൻ

പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയുമായി വ്യാപാര ബന്ധം ദൃഢപ്പെടുത്താൻ  അഫ്ഗാൻ

ന്യൂഡൽഹി: പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയുമായി വ്യാപാര ബന്ധം ദൃഡമാക്കാൻ അഫ്ഗാൻ   അഫ്‌ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിന് പിന്നാലെയാണ്  ഇന്ത്യ- അഫ്ഗാൻ നീക്കം.

ഇറാന്റെ ചബഹാർ തുറമുഖം വഴിയും ഡൽഹി, അമൃത്സർ എന്നീ നഗരങ്ങളിൽ നിന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കും.കഴിഞ്ഞ മാസം, പാകിസ്‌താൻ-അഫ്ഗാനിസ്താൻ അതിർത്തിയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാൻ വ്യാപാരമേഖലയിലും ഇടിവുണ്ടായിരുന്നു. പാകിസ്താൻ അതിർത്തി അടച്ചതോടെ അഫ്ഗാനിസ്താന് നഷ്ടം 10 കോടി ഡോളർ കടന്നതായി റിപ്പോർട്ടുക ളുണ്ടായിരുന്നു.

ഇതിനെത്തുടർന്ന്, വ്യാപാരത്തിനായി പാകിസ്ത‌ാനെ ആശ്രയിക്കരുതെന്ന് താലിബാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്നാണ് ഇന്ത്യയുമായി കൂടുതൽ ശക്തമായ വ്യാപാര ബന്ധത്തിനുള്ള നീക്കം നടത്തുന്നത്.

ഖനനം, കൃഷി, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഊർജ്ജം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യാപാരികളോട് അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഭ്യർഥിച്ചു.

India and Taliban ink trade deal via Chabahar Port

Share Email
Top