ഡിറ്റ് വാ ചുഴലിക്കാറ്റില്‍ മുന്‍കരുതലുമായി ഇന്ത്യ: ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ മുന്‍കരുതലുമായി ഇന്ത്യ: ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: ശ്രീലങ്കയില്‍ അതിശക്തമായി ആഞ്ഞടിച്ച് സംഹാര താണ്ഡവമായിടിയ ഡിറ്റ് വാ ചുഴലി ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഇസുരക്ഷാ മുന്‍കരുതലുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുമുള്ള 54 വിമാന സര്‍വീസുകളാണ് മുന്‍കരുതലുകളുടെ ഭാഗമായി റദ്ദാക്കിയത്.

മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബെംഗളൂരു, ഹൈദരാബാദ്, ശ്രീലങ്കയിലെ ജാഫ്‌ന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് തൂത്തുക്കുടി, ട്രിച്ചി, മധുര എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. ചുഴലിയുടെ പശ്ചാത്തലത്തില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

India on alert for Cyclone Dit Vaa: Flights from Chennai airport cancelled

Share Email
LATEST
More Articles
Top