അരുണാചൽ സ്വദേശിനിയെ ചൈനയിൽ തടഞ്ഞുവെച്ച നടപടിയിൽ അതിശക്ത പ്രതിഷേധവുമായി ഇന്ത്യ 

അരുണാചൽ സ്വദേശിനിയെ ചൈനയിൽ തടഞ്ഞുവെച്ച നടപടിയിൽ അതിശക്ത പ്രതിഷേധവുമായി ഇന്ത്യ 

ന്യൂഡൽഹി: ഷാങ്ഹായ് വിമാനത്താ വളത്തിൽ ഇന്ത്യക്കാരിയെ ഇന്ത്യൻ പാസ്പോർട്ട് അംഗീകരിക്കാതെ ചൈനീസ് അധികൃതർ തടഞ്ഞുവെച്ച സംഭവത്തിൽ അതിശക്തമായ പ്രതിഷേധവുമായി ഇന്ത്യ. അരുണാചൽ സ്വദേശിനിയെയാണ്  തടഞ്ഞുവെച്ചത്. ഈ മാസം 21നാണ് സംഭവം ഉണ്ടായത്

ഇന്ത്യൻ പാസ്പോർട്ട് അംഗീകരിക്കാതെ പെമ തോങ്‌ഡോക്ക് എന്ന അരുണാചൽ വനിതയെയാണ്  തടഞ്ഞുവെച്ചത്. ഇന്ത്യ ചൈന ബന്ധം  സാധാരണ നിലയി ലാക്കാൻ ചർച്ചകൾ നടത്തുന്ന  സമയത്ത് ഇത്തരം പ്രവൃത്തികൾ അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ നേരിട്ട് ഇടപെട്ടു.

 ഇന്ത്യൻ വനിതയെ  കാരണങ്ങളില്ലാതെ യാണ് തടഞ്ഞുവെച്ചതെന്ന് ഇന്ത്യ ചൈനയെ ഔദ്യോഗികമായി അറിയിച്ചു. അരുണാചൽ പ്രദേശ് തർക്കമില്ലാത്ത ഇന്ത്യൻ ഭൂപ്രദേശമാണെന്നും അവിടുത്തെ താമസക്കാർക്ക് ഇന്ത്യൻ പാസ്പോർട്ട് കൈവശം വെക്കാനും യാത്ര ചെയ്യാനും പൂർണ്ണ അവകാശമുണ്ടെന്നും ചൈനയോട് ഇന്ത്യ വ്യക്തമാക്കിയതായും നയതന്ത്രപ്രതിനിധി അറിയിച്ചു.

ചൈനീസ് അധികൃതരുടെ നടപടികൾ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചിക്കാഗോ, മോൺട്രിയൽ കൺവെൻ ഷനുകൾക്ക് വിരുദ്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ അതിശക്തമായ പ്രതികരണവുമായി പ്രതിപക്ഷമായ കോൺഗ്രസ് വിഷയത്തിൽ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം പെരുമാറ്റം  അംഗീകരിക്കാനാവില്ലെന്നും  സർക്കാർ ചൈനയെ ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

India strongly protests against the detention of Arunachal native in China

Share Email
LATEST
More Articles
Top