ഇന്ത്യന്‍ വംശയായ ഗസാല ഹാഷ്മി വിര്‍ജീനിയയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍

ഇന്ത്യന്‍ വംശയായ ഗസാല ഹാഷ്മി വിര്‍ജീനിയയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍

വിര്‍ജീനിയ: വിര്‍ജീനിയയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍ വംശയായ ഗസാല ഹാഷ്മി തെരഞ്ഞെടുക്കപ്പെട്ടു. വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഡമോക്രാറ്റിക് പ്രതിനിധിയായി ഗസാലയുടെ വിജയം.

2019-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഗസാല അട്ടിമറി വിജയത്തിലൂടെ വിര്‍ജീനിയ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം, 2024-ല്‍ സെനറ്റിലെ വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
ഹൈദരാബാദില്‍ സിയ ഹാഷ്മിയുടേയും തന്‍വീര്‍ ഹാഷ്മിയുടേയും മകളായി ജനിച്ച ഗസാല തന്റെ ബാല്യകാലം മലക്‌പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലാണ് ചെലവഴിച്ചത്.

നാല് വയസുള്ളപ്പോള്‍ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തില്‍ ജോര്‍ജിയ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണേഴ്‌സ് ബിരുദവും അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ പിഎച്ച്ഡിയും നേടി. തുടര്‍ന്ന് പ്രഫസറായി ജോലി ചെയ്തു. ഗസാലയ്്ക്ക് രണ്ടു പെണ്‍ മക്കളാണുള്ളത്.

Indian-American Democrat Ghazala Hashmi Is Virginia’s New Lieutenant Governor

Share Email
LATEST
More Articles
Top