ഒട്ടാവ: ഇന്ത്യ നിരോധിച്ച സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റീസിന്റെ നേതൃത്വത്തില്‍ കാനഡയിലെ ഒട്ടാവയില്‍ ഖാലിസ്ഥാന്‍ വാദ റഫറണ്ടം നടത്തുകയും ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും ചെയ്തു. അതിരൂക്ഷമായ ശൈത്യകാലത്ത് കാനഡയിലുളള നിരവധി സിഖ് വംശജര്‍ ഖാലിസ്ഥാന്‍ പതാകയുമായാണ് റഫറണ്ടത്തില്‍ പങ്കെടുത്തത്.
ഖാലിസ്ഥാന്‍ എന്ന പേരില്‍ രാജ്യം വേണോ, പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണോ എന്നുമുള്ള ചോദ്യങ്ങളായിരുന്നു റഫറണ്ടത്തില്‍ മുന്നോട്ടുവെച്ചത്. അനൗദോഗീക റഫറണ്ടത്തില്‍ ഒന്റാറിയോ, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥഖലങ്ങളില്‍ നിന്നുള്ള 53,000 കനേഡിയന്‍ സിഖുകാര്‍ പങ്കെടുത്തതായി എസ്എഫ്ജെ അവകാശപ്പെട്ടു. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും മുദ്രാവാക്യം വിളികളുമുണ്ടായി.
ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള എസ്എഫ്‌ജെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂണിന്റെ സന്ദേശവും വോട്ടെടുപ്പ് കേന്ദ്രത്തില്‍ കേള്‍പ്പിക്കുന്നുണ്ടായിരുന്നു. ഒട്ടാവയിലെ മക്‌നാബ് കമ്മ്യൂണിറ്റി സെന്ററിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
indian flag desecrated and ‘kill’ chants at unofficial ‘Khalistan referendum’ in Ottawa













