യുകെയിലേക്ക് ഹെറോയിൻ കടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ വംശജന് 10 വർഷം തടവ് ശിക്ഷ

യുകെയിലേക്ക് ഹെറോയിൻ കടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ വംശജന് 10 വർഷം തടവ് ശിക്ഷ

യുകെയിലേക്ക് ഹെറോയിൻ കടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ വംശജന് 10 വർഷം തടവ് ശിക്ഷ. 57-കാരനായ രാജേഷ് ബക്ഷി എന്നയാളെയാണ് തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ കാന്റർബറി ക്രൗൺ കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഈസ്റ്റ് ലോതിയൻ സ്വദേശിയായ ബക്ഷി, ഹെറോയിൻ കടത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സമ്മതിച്ചിരുന്നു.

സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയൻ സ്വദേശിയാണ് രാജേഷ് ബക്ഷി. 2022 ജൂണിൽ ഡോവർ തുറമുഖത്ത് വെച്ച് നാഷണൽ ക്രൈം ഏജൻസി (NCA) തടഞ്ഞ 40 കിലോഗ്രാം ഹെറോയിൻ അടങ്ങിയ ലഹരിക്കടത്ത് ശേഖരത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ വിരലടയാളം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 4 മില്യൺ പൗണ്ട് (ഏകദേശം 40 കോടിയിലധികം ഇന്ത്യൻ രൂപ) വിലവരുമെന്ന് കണക്കാക്കുന്നു.

ബക്ഷിയുടെ കൂട്ടുപ്രതിയായ 44-കാരനായ ജോൺ-പോൾ ക്ലാർക്കിന് വിചാരണയ്ക്ക് ശേഷം ഒമ്പത് വർഷത്തെ തടവും ലഭിച്ചു. തന്റെ ഡിഎൻഎ സാമ്പിൾ മയക്കുമരുന്നിൽ കണ്ടെത്തിയത് ബക്ഷിയുടെ സ്വെറ്റർ ധരിച്ചതുകൊണ്ടാണെന്ന ക്ലാർക്കിന്റെ വാദം കോടതി തള്ളി. ഇരുവരും ചേർന്ന് നടത്തിയ ഈ കുറ്റകൃത്യത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി എൻസിഎ അറിയിച്ചു. നിയന്ത്രിത മയക്കുമരുന്ന് വിതരണം ഉൾപ്പെടെ ബക്ഷിക്ക് നിരവധി മുൻ കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇരുവരും നെതർലൻഡ്‌സിലൂടെയും ബെൽജിയത്തിലൂടെയും യാത്ര ചെയ്തിരുന്നതിന്റെ ഫോൺ വിവരങ്ങളും എൻസിഎ കണ്ടെത്തിയിരുന്നു.

Share Email
LATEST
More Articles
Top