ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഷുമീത് ബാനര്‍ജി ബി.ബി. സിയുടെ നോണ്‍ എക്‌സിക്യൂട്ടിവ് അംഗത്വം രാജിവെച്ചു. ഐടി വ്യവസായിയും നിക്ഷേപകനുമായ ഷുമീത് വെള്ളിയാഴ്ച്ചയാണ് രാജിക്കത്ത് കൈമാറിയത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2021ലെ പ്രസംഗത്തിന്റെ വിവാദപരമായ എഡി റ്റിനെത്തുടര്‍ന്ന് ബി.ബി.സിയുടെ ഡയറക്ടര്‍ ജ നറല്‍ ടിം ഡേവിയും വാര്‍ത്താവിഭാഗം മേധാവി ഡെബോറ ടര്‍ണസും രാജിവെക്കുകയും ചെയര്‍മാന്‍ സമീര്‍ ഷാ മാപ്പുപറയുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു രാജി. എന്നാല്‍ അവരുടെ രാജിയെക്കുറിച്ച് തന്നോട് ആലോചിച്ചില്ലെന്ന് പറഞ്ഞാണ് ഷുമീത് ബാനര്‍ജിയുടെ രാജി. കോര്‍പ്പറേഷനിലെ ഉന്നത തലത്തിലെ അഭിപ്രായ ഭിന്നത ഇതോടെ മറനീക്കി പുറത്തു വന്നു.ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയുടെയും ബിബിസി ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടര്‍ണസിന്റെയും രാജിയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് തന്നോട് ‘ആലോചിച്ചിട്ടില്ല’ എന്ന് ഷുമീത് ബാനര്‍ജി കത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച ബാനര്‍ജിയുടെ രാജി സ്ഥിരീകരിച്ചതായി ബിബിസി പ്രസ്താവനയില്‍ പറഞ്ഞു.ബിബിസി പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇപ്പോള്‍ ബാനര്‍ജിയുടെയും രാജി.
Indian-origin Shumeet Banerjee resigns as non-executive member of BBC













