ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവയ്ക്കും ഇന്ത്യയുടെ വളര്‍ച്ചയെ പിടിച്ചു നിര്‍ത്താനോ പ്രതിരോധത്തിലാക്കാനോ കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ട്. അമേരിക്ക 50 ശതമാനം തീരുവ ഈടാക്കിയിട്ടും ജൂലൈ മുതല്‍ സെപ്റ്റംവര്‍ വരെയള്ള രാജ്യിത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുതിപ്പാണ് ഉണ്ടാവുകയെന്നു ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു
കേന്ദ്രം നാളെയാണഅ ജിഡിപി വളര്‍ച്ചാ റിപ്പോര്‍ട്ട് പുറത്തുവിടുക. മൂന്നു മാസകാലയളവില്‍ 7.5 ശതമാനം വളര്‍ച്ചാനിരക്കാവും ഉണ്ടാവുകയെന്നു പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. എസ്ബിഐ റിസര്‍ച് പ്രവചന പ്രകാരം ലോകത്തിലെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള സമ്പത് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കും. റോയിട്ടേഴ്സ് പ്രവചനം 7.3ശതമാനം വളര്‍ച്ചാ നിരക്കാണ്. റിസര്‍വ് ബാങ്ക്‌വിലയിരുത്തല്‍ ഏഴു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചയെന്നാണ്.
ഒന്നാംപാദമായ ഏപ്രില്‍ -ജൂണ്‍ കാലഘട്ടത്തില്‍ 7.8ശതമാനമായിരുന്നു വളര്‍ച്ച. ഓഗസ്റ്റ് മുതലാണ് തിരിച്ചടി തീരുവ 50% ആയി അമേരിക്ക ഇന്ത്യയ്ക്ക്ബാധകമായത്. കയറ്റുമതി മേഖലഉലഞ്ഞങ്കിലും ആഭ്യന്തരവിപണിയുടെ കരുത്ത ഇന്ത്യയ്ക്ക് ശക്തി പകര്‍ന്നതായി മിക്കഏജന്‍സികളും അഭിപ്രായപ്പെട്ടു. സമയോചിതമായ ജിഎസ്ടിവെട്ടിക്കുറച്ച തീരുമാനം ഉപഭോക്തഡിമാന്‍ഡ് കുതിക്കാന്‍ സഹായിച്ചു. കാര്‍ഷിക ഉല്‍പാദനംമച്ചപ്പെട്ടതും സമ്പദ് വളര്‍ച്ചയ്ക്ക്കരുത്തായി
.2025 അവസാനിക്കുന്നതിനു മുമ്പ് അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ കൂടി വരുന്നതോടെ കൂടുതല്‍ വളര്‍ച്ചയുടെ സാധ്യത കണക്കാക്കുന്നു.
യുഎസിന് പുറമേ യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലന്‍ഡ് ഓസ്ടല്രേിയ തുടങ്ങിയ രാജ്യങ്ങളുമായി കരാര്‍ ആവുന്നതോടെ വളര്‍ച്ച അതിവേഗമാകും
India’s growth not deterred by US tariffs: GDP growth forecast to be 7.5 percent













