എസ്എടി ആശുപത്രിയിലെ അണുബാധ; യുവതിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

എസ്എടി ആശുപത്രിയിലെ അണുബാധ; യുവതിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധ സമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും.

ശിവപ്രിയയുടെ മരണത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോക്ടര്‍ സംഗീത, ക്രിട്ടിക്കല്‍ കെയര്‍ എച്ച്ഒഡി ഡോക്ടര്‍ ലത, സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജികുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് എച്ച്ഒഡി ജൂബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

രണ്ടരവയസ്സുകാരി ശിവനേത്രയും 19 ദിവസം മാത്രം പ്രായമുള്ള ബൃഹദീശ്വരനും മക്കളാണ്. കഴിഞ്ഞ 22 നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം.

Infection at SAT Hospital; Health Department announces investigation into young woman's death
Share Email
Top