റാവൽപിണ്ടി:പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാനാണ് എന്നും അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും പാക് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും അവർ വ്യക്തമാക്കി. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പൂർണ്ണമായും ആരോഗ്യവാനാണ് എന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ പ്രസ്താവിച്ചു.ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി എത്തിയത്.