ജറുസലം: പലസ്തീൻ തടവുകാരെ ഇസ്രയേൽ സൈന്യംക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവിന്റെ കസേര തെറിച്ച അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമിയാണ് രാജിവച്ചത്. . വിഡിയോ ചോർന്നതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രാജി.
വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അഞ്ച് സൈനികർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ രണ്ടു സൈനിക കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറി.
വിഡിയോ ചോർച്ചയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും തോമർ യെരുഷൽമിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. നിയമ വകുപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടതെന്നാണ് തോമർ യെരുഷൽമിയുടെ നിലപാട്. .
army-chief-legal-adviser-resigns-after-video-of-brutal-beating-of-palestinian-prisoners-emerges













