ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തു.
സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപന്മാരിൽ ഒരാളാണ് അദ്ദേഹം. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായാണ് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, രാജ് നാഥ് സിങ് അടക്കം ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്.
അദ്ദേഹത്തിന്റെ നിയമനം രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരമോന്നത കോടതിയുടെ തലപ്പത്ത്, ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
November 24, 2025 11:58 am













