തിരുവനന്തപുരം: കാപ്പാ കേസ് ചുമത്തി നാടു കടത്തിയ പ്രതിപോലീസ് ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി. സംഭവം അറിഞ്ഞെത്തിയ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയില്‍ നിന്നും രക്ഷ നേടാനായി പോലീസ് വെടി ഉതിര്‍ത്തു.
തിരുവനന്തപുരത്ത് ആര്യങ്കോടാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതി കൈരി കിരണാണ് പോലീസിനു നേര്‍ക്ക് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദ് വെടിയുതിര്‍ത്തത്. 12 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിരണ്‍. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തല്‍ ഉത്തരവ് ലംഘിച്ച് ഇയാള്‍ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പൊലീസ് എത്തിയത്.
ഇതിനിടയിലാണ് പ്രതി വാള്‍ കൊണ്ട് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും പോലീസ് വെടി ഉതിര്‍ത്തതും,
Kappa case accused attacks police: Police open fire













