കെഇസിഎഫ് ഡാളസ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22-ന്

കെഇസിഎഫ് ഡാളസ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22-ന്

ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (KECF) – ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22, ശനിയാഴ്ച നടക്കുംലൂയിസ്വില്ലിലുള്ള (Lewisville, TX) ദി മാക് സ്‌പോര്‍ട്‌സ് (The MAC Sports), 200 Continental Dr ആണ് ടൂര്‍ണമെന്റിന്റെ വേദി. രാവിലെ 10.00 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 5.00 മണിക്ക് മത്സരങ്ങള്‍ സമാപിക്കും.

കാര്‍റോള്‍ട്ടണിലെ (Carrollton) സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കത്തീഡ്രല്‍ ചര്‍ച്ചാണ് പരിപാടിയുടെ ആതിഥേയര്‍. ഡാളസിലെ വിവിധ പള്ളികളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഒരു കായിക മാമാങ്കമായാണ് KECF ഈ ടൂര്‍ണമെന്റിനെ കണക്കാക്കുന്നത്.

കെഇസിഎഫ് സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങളായ Fr. Basil Abraham (പ്രസിഡന്റ്), Alex Alexander (ജനറല്‍ സെക്രട്ടറി), Joseph George (ട്രഷറര്‍), Rev. Fr. Martin Babu (കോര്‍ഡിനേറ്റര്‍), Manoj Daniel (കോര്‍ഡിനേറ്റര്‍), Shaji S. Ramapuram, Aby George, Sony Jacob, Philip Mathew, Prince Samuel, Sonu Varkey എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

എല്ലാ കായികപ്രേമികള്‍ക്കും ടീമുകള്‍ക്കും കെഇസിഎഫ് സ്വാഗതം ആശംസിച്ചു.

KECF Dallas Basketball Tournament on November 22nd

Share Email
LATEST
Top