കേരളാ ലിറ്റററി സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരളാ ലിറ്റററി സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡാളസ് : കേരള ലിറ്റററി സൊസൈറ്റി വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ഷാജു ജോണിന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന പൊതു യോഗത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരായ റോസമ്മ ജോര്‍ജ്, ജോസ് ഓച്ചാലില്‍ ആന്‍സി ജോസ്, സി. വി ജോര്‍ജ്, സിജു വി ജോര്‍ജ്, ഫ്രാന്‍സിസ് എ തോട്ടത്തില്‍, മീനു എലിസബത്ത് എന്നിവര്‍ സംബന്ധിച്ചു.

പൊതുയോഗത്തില്‍ 2025-26 വര്‍ഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കുകയും ചെയ്തു..സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ 2024-25 വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി. വി ജോര്‍ജ് സാമ്പത്തിക റിപ്പോര്‍ട്ടും അവരിപ്പിക്കുകയുണ്ടായി.

കേരള ലിറ്റററി സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി

അനശ്വരം മാമ്പിള്ളി (പ്രസിഡന്റ് ), ബാജി ഓടുംവേലി (സെക്രട്ടറി ) സാറ ചെറിയാന്‍ (ട്രഷറര്‍ )പി. പി ചെറിയാന്‍ (വൈസ്. പ്രസിഡന്റ് )ദര്‍ശന മനയത്ത് (ജോയിന്റ് സെക്രട്ടറി ), സി. വി ജോര്‍ജ് ( ജോയിന്റ്.ട്രഷറര്‍ ) എന്നവരെ തെരഞ്ഞെടുത്തു.
പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടി ജനുവരി അവസാന ആഴ്ചയോടെ ആരംഭിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

Kerala Literary Society elected office bearers

Share Email
Top