തിരുവനന്തപുരം കേരളത്തിലെ ആരോഗ്യമേഖല അപകടകരമായ നിലയിലേക്ക് പോയതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് പത്രസമ്മേളന ത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ വേണുവെന്നഹൃദ്രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണമായാണ് പ്രതിപക്ഷനേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.സിസ്റ്റം തകര്‍ത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ലെന്നും ആരോ?ഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജിലെ പരാധീനതകളെക്കുറിച്ച് ആദ്യം പ്രതികരിച്ച ഡോ.ഹാരിസിനെ കുടുക്കനായിരുന്നു സര്‍ക്കാരിന്റെ ആദ്യ ശ്രമം. ആശുപത്രികളില്‍ മരുന്നില്ല,. ശസ്ത്രക്രിയ ഉപകരണങ്ങളില്ല. ഇത്തരത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഹൃദ്രോഗവുമായി വന്ന ഒരു രോഗിക്ക് ഒരു ചികിത്സയും ലഭിച്ചില്ല. സിസ്റ്റം തകരാറിലായതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു
.Kerala’s health sector has reached a dangerous level: Opposition leader













