ഗ്ലെന്‍ എല്ലന്‍: ക്‌നാനായ സമുദായത്തിന്റെ പ്രൗഡിയും പാരമ്പര്യങ്ങളും വിളിച്ചോതിക്കൊണ്ട് നവംബര്‍ 15 ന് നടക്കുന്ന ക്‌നാനായ നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗ്ലെന്‍ എല്ലനിലെ കോളേജ് ഓഫ് ഡ്യൂപേജില്‍ വച്ച് ആയിരിക്കും (College of Dupage, McAninch Arts Center, 425 Fawell Blvd, Glen Ellen, IL 60137) ഈ വര്‍ഷത്തെ ക്‌നാനായ നൈറ്റ് അരങ്ങേറുക.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതാണ്ട് 700 ല്‍ പരം കലാകാരന്മാര്‍ മാസങ്ങളായി നടത്തിവരുന്ന പരിശീലനത്തിന്റെ പൂര്‍ത്തീകരണമായ നാളത്തെ ക്‌നാനായ നൈറ്റ് ചരിത്ര വിസ്മയമാകുന്നതിന് സംശയമില്ലെന്ന് പ്രസിഡന്റ് ജോസ് ആനമല പറഞ്ഞു. വളരെ സമയനിഷ്ടയോട് കൂടി ക്രമപ്പെടുത്തിയിരിക്കുന്ന പരിപാടികള്‍ വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 10 ന് അവസാനിക്കും. 4:30 മുതല്‍ പ്രവേശനം ആരംഭിക്കും.
ക്‌നായ നൈറ്റിനോട് അനുബന്ധിച്ച് കെ. സി.സി.എന്‍.എയുടെ കണ്‍വെന്‍ഷന്‍ കികോഫും, കെ.സി.എസിന്റെ സെന്‍സസ് ഫോം ഫില്‍ ചെയ്തവരുടെ റാഫിള്‍ ഡ്രോയിംഗ് എന്നിവ നടക്കുമെന്നും ജോസ് ആനമല കൂട്ടിച്ചേര്‍ത്തു.
Knanaya Night 2025 preparations complete in Glen Ellen













