കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കൊയിലാണ്ടി എംഎൽഎ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം ഡിസംബർ രണ്ടിന് നടത്തും. 2005-ലാണ് കാനത്തിൽ ജമീല ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് നിലവില്‍വന്ന 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ തലക്കുളത്തൂരില്‍നിന്ന് ആദ്യമായി ജനവിധിതേടി. അത്തവണ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.
എസ്എഫ്ഐയിൽകൂടിയായിരുന്നു ജമീലയുടെ രാഷ്ട്രീയപ്രവേശനം. ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ എസ്എഫ്ഐ സ്ഥാനാർഥിയായി മത്സരിച്ചാണ് ജമീല നേതൃസ്ഥാനത്തെത്തുന്നത്. വിവാഹശേഷം കോഴിക്കോട്ടെ തലക്കുളത്തൂരിലത്തിയതോടെ സജീവ പാർട്ടി പ്രവർത്തകയായിമാറി.
അത്തോളി ചോയികുളം സ്വദേശിനിയാണ് ജമീല, അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ജമീലയുടെ പിതാവ് ടി.കെ.കെ. അബ്ദുള്ള. നേതാക്കളെ ഒളിവില്‍ പാര്‍പ്പിക്കാനും സഹായിക്കാനും ബാപ്പയും ബാപ്പയുടെ സഹോദരി കുഞ്ഞാമിയെല്ലാം ഓടി നടന്നത് തന്റെ ഓര്‍മകളിലുണ്ടായിരുന്നുവെന്നും ഒരുപക്ഷെ അതായിരിക്കാം പിന്നീട് തന്നെ രാഷ്ട്രീയവഴിയിലേക്ക് നയിച്ചതെന്നും കാനത്തില്‍ ജമീല പറയാറുണ്ടായിരുന്നു.
ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍. മക്കള്‍: അയ്റീജ് റഹ്‌മാന്‍ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്- കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.
Koyilandy MLA KJameela passes away













