ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ നിയമ സെമിനാര്‍ നവംബര്‍ 23-ന്

ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ നിയമ സെമിനാര്‍ നവംബര്‍ 23-ന്

ഫോമ സെന്‍ട്രല്‍ റീജിയന്‍, ഫോമസെന്‍ട്രല്‍ റീജിയന്‍ സീനിയര്‍ ഗ്രൂപ്പ്എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘Plan & Control Your Future- Or Someone Else Will’ എന്ന പേരില്‍ നിയമ സെമിനാര്‍ സംഘടിപ്പിക്കുന്നു.ഈ Legal Strategy Seminar നയിക്കുന്നത് Attorney Jeff Kulinsky, Esq., J.D. (Cooley Law Schoo Michigan), Attorney Vimal Kottukapally, Esq., J.D. (Loyola University of Chicago School of Law) എന്നിവരാണ്. സെമിനാര്‍ 2025 നവംബര്‍ 23, ഞായറാഴ്ച രാവിലെ 9:15 ന് Syro-Malabar Cathedral Hall-ല്‍ നടക്കും.

ഈ സെമിനാറില്‍ Estate Planningഎന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് പ്രഭാഷണങ്ങള്‍ ട്രസ്റ്റുകള്‍ (Trusts), മരണാന ആസ്തി കൈമാറ്റം (Transfers Upon Death), പവര്‍ ഓഫ് അറ്റോര്‍ണി (Powers of Attorney), ലിവിംഗ് വില്‍ (Living Wills), ഗാര്‍ഡിയന്‍ഷിപ്പ് (Guardianship), പ്രൊബേറ്റ് / എസ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ (Probate/Estate Administration) തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. സെമിനാറില്‍ ഉള്‍പ്പെടുത്താത്ത, എന്നാല്‍ വ്യക്തിഗത ആലോചനയ്ക്ക് ലഭ്യമായ മറ്റ് നിയമ മേഖലകളില്‍ ഇവര്‍ക്കു പ്രാവീണ്യമുണ്ട്. അതില്‍ കോര്‍പ്പറേറ്റ ആന്‍ഡ് ബിസിനസ് ലോ, ഓര്‍ഡേഴ്സ് ഓഫ് പ്രൊട്ടക്ഷന്‍, സിവില്‍ നോ-കോണ്ടാക്റ്റ് ഓര്‍ഡേഴ്‌സ്, വിവിധ സിവില്‍ ലിറ്റിഗേഷന്‍ (Plaintiff/Defendant), കരാര്‍ വിഷയങ്ങള്‍ (Contract Litigation), ട്രസ്റ്റ് ലിറ്റിഗേഷന്‍, റിപ്ലെവിന്‍, കണ്‍വേഴ്ഷന്‍, റിയല്‍ എസ്റ്റേറ്റ് ക്ലോസിംഗ്, ലീസ്, ലാന്‍ഡലോര്‍ഡ്/ടേനന്റ് വിഷയങ്ങള്‍, എവിക്ഷന്‍, എ ഡിഫന്‍സ്, പ്രീ-നപ്ഷ്യല്‍ & പോസറ്റ് നപ്ഷ്യല്‍ കരാറുകള്‍, കൂടാതെ കുടുംബനിയമ വിഷയങ്ങള്‍ (Family Law) വിവാഹമോചനം (Divorce) കുട്ടികളുടെ സംരക്ഷണവും വകമാറ്റവും(Allocation/Custody(, പിതൃത്വം (Paternity) തുടങ്ങിയവയും ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Johnson Kannookaden, George Joseph Kottukappally, Luke (Kochumon) Chirayil, Shabu കൂടാതെ FOMAA സെന്‍ട്രല്‍ റീജിയന്‍officials Achenkunju Mathew, Anto Kavalakal, Moni (Varghese Thomas) എന്നിവരുമായി ബന്ധപ്പെടുക

Legal seminar led by Foma Central Region on November 23

Share Email
LATEST
More Articles
Top