കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ നല്‍കിയിരിക്കുന്നത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ് ലേഖനത്തില്‍ പറയുന്നത്. രാഹുലിനെ ന്യായീകരിക്കുന്ന എഡിറ്റോറിയലില്‍ രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും വ്യക്തമായി പറയുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറയുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന് മുഖപത്രം പിന്തുണയ്ക്കുകയാണ്.
കൂടാതെ കഴുത്തോളം മാലിന്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സിപിഐഎം കോണ്‍ഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റോറിയലില്‍ പറയുന്നു.
മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. എന്നാല്‍ നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചതെന്നും ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. അങ്ങനെയെങ്കില്‍ വിവാഹിതയെന്ന കാര്യം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്ന രാഹുല്‍ പക്ഷത്തിന് ഇത് ഒരു തിരിച്ചടിയാകുമോയെന്ന് കണ്ടറിയാം.
Let those who have not sinned cast stones; Congress mouthpiece supports Mangkootathal













