എല്‍പിജി ഇറക്കുമതി: ഇന്ത്യ യുഎസുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു

എല്‍പിജി ഇറക്കുമതി: ഇന്ത്യ യുഎസുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു
Share Email

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ആദ്യമായി എല്‍പിജി (ദ്രവീകൃത പെട്രോളിയം വാതകം) ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒരു വര്‍ഷത്തെ കരാറിനാണ് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യ അമേരിക്കയുമായി ഒരു ‘ചരിത്രപരമായ’ കരാറില്‍ ഏര്‍പ്പെട്ടു എന്നാണ് ഹര്‍ദീപ് സിങ് പുരി കുറിച്ചത്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ആദ്യത്തെ എല്‍പിജി വാങ്ങല്‍ കരാറാണിത്. കൂടാതെ എല്‍പിജിയുടെ പ്രധാന യുഎസ് വിലനിര്‍ണ്ണയ കേന്ദ്രമായ മോണ്ട് ബെല്‍വിയുവിനെ മാനദണ്ഡമാക്കിയതുമാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രമുഖ അമേരിക്കന്‍ ഉല്‍പാദകരുമായി ചര്‍ച്ച നടത്തിയിരുന്നു.


LPG import: India signs historic deal with US

Share Email
Top