ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിച്ച മാഗ് നാഷനൽ സോക്കർ ടൂർണമെൻ്റ് നവംബർ 8-ന് ഫ്രെസ്നോയിലെ നെയിൽ റോഡിലെ വേദിയിൽ ആവേശകരമായി അരങ്ങേറി. മത്സരങ്ങളെല്ലാം അത്യന്തം ആവേശകരമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ പങ്കെടുത്ത ഈ ടൂർണമെന്റ് രണ്ടു വിഭാഗങ്ങളിലായാണ് നടന്നത്.

35+ വിഭാഗം: FCC ഡാളസ് കിരീടം നേടി
ഉഗ്രൻ പ്രകടനമാണ് FCC Dallas 35+ വിഭാഗത്തിൽ കാഴ്ചവെച്ചത്. ശക്തമായ ഏറ്റുമുട്ടലുകളുടെ ഒടുവിൽ അവർ ഹ്യൂസ്റ്റണെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.
അവാർഡുകൾ
• മികച്ച കളിക്കാരൻ: പോൾ സാബു (FCC Dallas)
• ടോപ് സ്കോറർ: അരുൺ ബേസിൽ വർഗീസ് (FCC Dallas)
• മികച്ച ഗോളി: ഗ്രെഗ് വാച്ചാച്ചിറ (FCC Dallas)
• മികച്ച ഡിഫൻഡർ: സാം അലക്സാണ്ടർ (Houston United)
ഓപ്പൺ വിഭാഗം: ഓസ്റ്റിൻ സ്ട്രേക്കേഴ്സ് കപ്പുയർത്തി
ഓപ്പൺ വിഭാഗത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് മികച്ച കളി കാഴ്ചവച്ച് ചാമ്പ്യന്മാരായി . FCC Dallas ഈ വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പ് പട്ടം നേടി.
അവാർഡുകൾ
• മികച്ച കളിക്കാരൻ :നോഹ് തോമസ് (Austin Strickers)
• ടോപ് സ്കോറർ: ജേക്കബ് കുന്നത്ത് (FCC Dallas)
• മികച്ച ഗോളി: ഷെർവിൻ (FCC Dallas)
• മികച്ച ഡിഫൻഡർ: സച്ചിൻ ജോൺ (Austin Strickers)



ക്ലോസിംഗ് സെറിമണി & സ്പെഷ്യൽ ഗസ്റ്റ്
ടൂർണമെന്റ് വിജയകരമായി നടപ്പിലാക്കിയത് MAGH Sports Coordinator Michayel Joy (Micky) ന്റെ നേതൃത്വത്തിലായിരുന്നു.
പരിപാടിയുടെ സ്പെഷ്യൽ ഗസ്റ്റ് ക്യാപ്റ്റൻ Manoj Kumar Pooparayil വിജയികൾക്ക് ആശംസകൾ നേർന്നു.
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനിടയിൽ കായിക ആത്മാവിനെ ഉയർത്തിപ്പിടിച്ച ഈ ടൂർണമെന്റ്, പങ്കെടുത്ത ടീമുകളുടെ ആവേശവും സംഘാടകരുടെ മികച്ച ക്രമീകരണവും കൊണ്ടും ശ്രെദ്ധയം ആയതായി ക്യാപ്റ്റൻ മനോജ് കുമാർ പൂപാറയിൽ പറഞ്ഞു.
പങ്കെടുത്ത എല്ലാ ടീമുകൾക്കും നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് ജോസ് കെ ജോൺ, സെക്രട്ടറി രാജേഷ് വര്ഗീസ്, ട്രെസ്റെർ സുജിത് ചാക്കോ എന്നിവർ സമ്മാനദനം നിർവഹിച്ചു. ബോഡ് മെംബേർസ് ജോസഫ് കൂനത്താൻ, ജോൺ വര്ഗീസ്, ബിജോയ്, രേഷ്മ വിനോദ്, പ്രബിത് വെള്ളിയാൻ, മാത്യു ചാണ്ടപിള്ളൈ, അലക്സ് തെക്കെതിലത് എന്നിവർ സന്നിഹിതർ ആയിരുന്നു.






MAGH National Soccer Tournament













