കോഴിക്കോട് :ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ അഗ്ആഗ്നിബാധ. ആശുപത്രിയുടെ സി ബ്ലോക്കിലാണ് അഗ്നിബാധ ഉണ്ടായത് ഇവിടെനിന്നും രോഗികൾ ഉൾപ്പെടെയുള്ളവരെ നീക്കി.
സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടി ത്തമുണ്ടായത്.ഇതിനു സമിപത്തുനിന്നും രോഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
നിലവിൽ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ച തെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒമ്പതാം നിലയിൽ എ സി പ്ലാൻ്റിൻ്റെ പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ജീവനക്കാരുൾപ്പെടെ അവിടെ ഉണ്ടായിരുന്നു. എന്നാൽ രോഗികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ബസ് സ്റ്റാൻ്റിനടുത്താണ് ആശുപത്രി. ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ് സംഭവം ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അടുത്ത നിലയിലെ രോഗികളെ പുറത്തേക്ക് മാറ്റുകയായിരുന്നു.
Major fire breaks out at Kozhikode Baby Memorial Hospital: Patients shifted from C Block













