ട്രെയിൻ തട്ടി ദാരുണാന്ത്യം; കർണാടകയിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ട്രെയിൻ തട്ടി ദാരുണാന്ത്യം; കർണാടകയിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബംഗളൂരു: കർണാടകയിലെ ചിക്കബനാവറയിൽ ട്രെയിൻ തട്ടി രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥികളാണ്.
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചിക്കബനാവറയിലെ സപ്തഗിരി നഴ്സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇവർ. അപകടത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Share Email
LATEST
More Articles
Top